- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ വീടുകളില്‍ ബോംബ് കണ്ടെത്തി; സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ്
BY afsal ph aph24 Oct 2018 4:02 PM GMT
X
afsal ph aph24 Oct 2018 4:02 PM GMT
ന്യൂയോര്‍ക്ക്: യുഎസ് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ബരാക് ഒബാമ, മുന്‍വിദേശകാര്യ സെക്രട്ടറിയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ഹിലരി ക്ലിന്റണ്‍ എന്നിവരുടെ വസതികളില്‍ ബോംബ് കണ്ടെത്തി. ഒബാമയുടെ ന്യൂയോര്‍ക്ക് നഗര പ്രാന്തത്തിലുളള വസതിയിലാണ് ബുധനാഴ് ബോംബ് കണ്ടെത്തിയതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ സിഎന്‍എന്‍ ആസ്ഥാനത്തും ബോംബ് ഭീഷണി. ഓഫീസിലെത്തിച്ച തപാലുകളുടെ കൂട്ടത്തിലാണ് ദുരൂഹമായ പാക്കറ്റ് കണ്ടെത്തിയത്. ഇത് സ്‌ഫോടക വസ്തുക്കളാണെന്നാണ് സൂചന. ഇതോടെ സ്ഥാപനം പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്കിലെ ടൈം വാര്‍ണര്‍ ബില്‍ഡിംഗ് പൂര്‍ണ്ണമായും ഒഴിപ്പിച്ചു.
ബില്‍ ക്ലിന്റനും ഹിലാരി ക്ലിന്റനും വേണ്ടി തപാല്‍ പരിശോധിക്കുന്ന ജീവനക്കാരനാണ് ബോംബ് കണ്ടെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലിന്റന്റെ വസതിയില്‍ ബോംബ് കണ്ടെത്തിയത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഇതിന് പിന്നാലെയാണ് സമാന രീതിയിലുള്ള ബോംബ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിലാസത്തിലേക്കും എത്തിയത്. ഇതും പരിശേധനയ്ക്കിടയിലാണ് സ്‌ഫോടകവസ്തുവാണെന്ന് തിരിച്ചറിഞ്ഞത്.
ബില്‍ ക്ലിന്റന്റെയും ഹിലാരി ക്ലിന്റന്റെയും വസതിയില്‍ കണ്ടെത്തിയ ബോംബിന് തിങ്കളാഴ്ച കോടിപതിയായ ജോര്‍ജ് സോറോസിന്റെ വീട്ടില്‍ കണ്ടെത്തിയ ബോംബുമായി സാമ്യമുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഎന്‍എന്‍ ഓഫീസിലെത്തിച്ച തപാലുകളുടെ കൂട്ടത്തിലാണ് ദുരൂഹമായ പാക്കറ്റ് കണ്ടെത്തിയത്. തത്സമയ സംപ്രേഷണം നടന്നുകൊണ്ടിരിക്കെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. വൈകാതെ തന്നെ ചാനല്‍ തത്സമയ സംപ്രേഷണം നിര്‍ത്തിവച്ചു.
Next Story
RELATED STORIES
ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMT