Career

അസിസ്റ്റന്റ് കമാന്‍ഡന്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ബിരുദം യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം

വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളാണുള്ളത്. ബി. എസ്എഫ് 35, സിആര്‍പിഎഫ് 36, സിഐഎസ്എഫ് 67, ഐടിബിപി 20, എസ്എസ്ബി 1 എന്നിങ്ങനെയാണ് വകുപ്പുകളും ഒഴിവുകളും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് കമാന്‍ഡന്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ബിരുദം യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം
X
ന്യൂഡല്‍ഹി: 2021ലെ സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്) പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളാണുള്ളത്. ബി. എസ്എഫ് 35, സിആര്‍പിഎഫ് 36, സിഐഎസ്എഫ് 67, ഐടിബിപി 20, എസ്എസ്ബി 1 എന്നിങ്ങനെയാണ് വകുപ്പുകളും ഒഴിവുകളും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. കൂടാതെ, യുപിഎസ്‌സി നിര്‍ദേശിക്കുന്ന ഫിസിക്കല്‍, മെഡിക്കല്‍ യോഗ്യതകളും പാസായിരിക്കണം. എന്‍സിസിയിലെ 'ബി', 'സി' സര്‍ട്ടിഫിക്കറ്റുകള്‍ അഭിലഷണീയ യോഗ്യതയാണ്

25 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. 20 വയസ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാനാവുക. 2021 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്‌സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും വയസ്സിളവ് ഉണ്ടായിരിക്കും.

2021 ഓഗസ്റ്റ് എട്ടിനാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്. പേപ്പര്‍1 രാവിലെ 10 മുതല്‍ 12 വരെ നടക്കും. ജനറല്‍ എബിലിറ്റി ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്നായിരിക്കും ചോദ്യങ്ങള്‍. ആകെ 250 മാര്‍ക്കിനുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആര്‍. പരീക്ഷയായിരിക്കും ഇത്. നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാര്‍ക്ക് കുറയ്ക്കും. പരീക്ഷയ്ക്ക് കറുത്ത മഷിയുള്ള പേന മാത്രമാണ് ഉപയോഗിക്കാന്‍ അനുമതിയുള്ളത്. പേപ്പര്‍2 വിവരണാത്മകപരീക്ഷയാണ്.

ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന പരീക്ഷയില്‍ ജനറല്‍ സ്റ്റഡീസ്, എസ്സേ ആന്‍ഡ് കോംപ്രിഹെന്‍ഷന്‍ വിഭാഗത്തില്‍നിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക. രണ്ട് പേപ്പറിലും നിശ്ചിത മാര്‍ക്ക് നേടുന്നവരെയാണ് അടുത്ത ഘട്ടമായ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലേക്ക് പരിഗണിക്കുക. പരീക്ഷയുടെ വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്.

150 മാര്‍ക്കാണ് അഭിമുഖത്തിന്/പേഴ്‌സണാലിറ്റി ടെസ്റ്റിന് ലഭിക്കുന്ന പരമാവധി മാര്‍ക്ക്. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമഫലം പ്രസിദ്ധീകരിക്കുക. പരീക്ഷാകേന്ദ്രം: കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. വിശദമായ വിജ്ഞാപനം upsc.gov.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. upsconline.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 5.

Next Story

RELATED STORIES

Share it