- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബര്‍ 20
കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനിറ്റിക്‌സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ് നല്‍കുക.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് സഹായകരമാകുന്ന മേഖലകളിലെ ഗവേഷണങ്ങള്‍ക്കുള്ള മുഖ്യന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൃഷി, ജൈവവൈവിധ്യം, ഡിജിറ്റല്‍ സാങ്കേതികത, ജനിറ്റിക്‌സ്, കാലാവസ്ഥ വ്യതിയാനം, കേരളത്തിലെ തനത് സംസ്‌കാരം എന്നീ മേഖലകളിലെ ഗവേഷണത്തിനാണ് ഫെല്ലോഷിപ്പ് നല്‍കുക. തിരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ നല്‍കും. രണ്ട് വര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ് നല്‍കുക.
അപേക്ഷകര്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള കേരളീയര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. സ്ത്രീകള്‍ക്കും അര്‍ഹതപ്പെട്ട മറ്റ് വിഭാഗങ്ങള്‍ക്കും അഞ്ച് വര്‍ഷം ഇളവ് ലഭിക്കും. കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാലയില്‍ നിന്നാകണം ഗവേഷണം നടത്തേണ്ടത്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ സ്ഥിര ജോലിയുള്ള വ്യക്തിയെയാണ് ഗവേഷകന്‍ മെന്റര്‍ ആയി തിരഞ്ഞെടുക്കേണ്ടത്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. www.kshec.kerala.gov.in. http://159.89.167.203/kshecportal/public/index.php/navakerala_fellowship എന്ന വെബ്‌സൈറ്റ് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനായി സന്ദര്‍ശിക്കുക.
RELATED STORIES
കായംകുളം കൊച്ചുണ്ണിക്ക് സ്മാരകമായി; കായല്‍ തീരത്താണ് ഓഡിറ്റോറിയം...
7 May 2025 2:02 PM GMTസിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ഹോം ഗാര്‍ഡ് അറസ്റ്റില്‍
7 May 2025 1:27 PM GMTയുഎസിന്റെ ഒരു യുദ്ധവിമാനം കൂടി ചെങ്കടലില്‍ വീണു
7 May 2025 1:17 PM GMTഒരു ലൈംഗികാരോപണ കേസിനെ വര്‍ഗീയ കലാപമാക്കുന്ന വിധം
7 May 2025 12:05 PM GMTരാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി
7 May 2025 11:38 AM GMTസര്‍വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
7 May 2025 11:21 AM GMT