Education

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്

സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക്
X

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ്ടു പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍, വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീബോര്‍ഡ് ഫലവും ചേര്‍ത്ത് പ്രത്യേക മൂല്യനിര്‍ണയം വഴിയാണ് സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്. cbseresults.nic.in, cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. ഇതിനു പുറമേ digilocker.gov.in എന്ന സൈറ്റ് വഴിയും DigiLocker ആപ്പ് വഴിയും ഫലം ലഭ്യമാവും.

വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാന്‍ റോള്‍ നമ്പര്‍ ആവശ്യമാണ്. സിബിഎസ്ഇ പാസ് സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഡിജിലോക്കര്‍ പ്ലാറ്റ്‌ഫോമില്‍ ലഭിക്കും. 'വിദ്യാഭ്യാസം' എന്ന വിഭാഗത്തിന് കീഴിലുള്ള 'CBSE' ക്ലിക്ക് ചെയ്തുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് അവരുടെ രേഖകള്‍ ആപ്പില്‍ നിന്നോ വെബ്‌സൈറ്റില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം. പ്രത്യേകമായി അഭ്യര്‍ഥിക്കുന്നവര്‍ക്ക് മാത്രമേ ബോര്‍ഡ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഹാര്‍ഡ് കോപ്പികള്‍ ലഭ്യമാക്കൂ. അല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Next Story

RELATED STORIES

Share it