- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഇടി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ എംബിഎ പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ 30 വരെ
തിരുവനന്തപുരം: കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരത്തിന് (CET) കീഴിലുള്ള സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഇക്കൊല്ലം നടത്തുന്ന ദ്വിവല്‍സര ഫുള്‍ടൈം/പാര്‍ട്ട്‌ടൈം എംബിഎ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 30 വരെ സമര്‍പ്പിക്കാം. എപിജെ അബ്ദുല്‍കലാം ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സ് നടത്തുന്നത്. 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വകലാശാലാ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം.
എസ്ഇബിസി/ഒബിസി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45 ശതമാനം മാര്‍ക്കും എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് മിനിമം പാസ്മാര്‍ക്കും മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. 2021 സപ്തംബര്‍ 30നകം യോഗ്യത തെളിയിച്ചാല്‍ മതി. പ്രാബല്യത്തിലുള്ള ഐഐഎം കാറ്റ്/സി മാറ്റ്/കെമാറ്റ് സ്‌കോര്‍ ഉണ്ടാകണം. ജോലിയുള്ളവര്‍ക്കാണ് പാര്‍ട്ട്‌ടൈം എംബിഎ പ്രവേശനം. അപേക്ഷ ഓണ്‍ലൈനായി www.mba.cet.ac.inല്‍ സമര്‍പ്പിക്കാം.
പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ. നെഫ്റ്റ്/ആര്‍ടിജിഎസ് മുഖാന്തരം ഓണ്‍ലൈനായി ഫീസ് അടക്കാം. ഫുള്‍ടൈം എംബിഎ പ്രോഗ്രാമില്‍ 120 സീറ്റുകളും പാര്‍ട്ട്‌ടൈം എംബിഎയ്ക്ക് 30 സീറ്റുകളുമുണ്ട്. കോഴ്‌സ് ഫീസ് നിലവില്‍ ഒന്നര ലക്ഷം രൂപയാണ്. ഇത് 1.8 ലക്ഷമായി പരിഷ്‌കരിച്ചേക്കാം. പഠിച്ചിറങ്ങുന്നവര്‍ക്ക് കാംപസ് പ്ലേസ്‌മെന്റ് സഹായം ലഭിക്കും.