- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കെടുതി: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു; കോളജുകള്‍ക്ക് നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന പശ്ചാത്തലത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പ്ലസ്വണ് പരീക്ഷകള്‍ക്കൊപ്പം വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ്വണ് പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നാളെ നടത്താനിരുന്ന എച്ച്ഡിസി പരീക്ഷ മാറ്റിയതായി സഹകരണ യൂനിയന്‍ പരീക്ഷാ ബോര്‍ഡ് അറിയിച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എംജി, കേരള സര്‍വകലാശാലകളാണ് പരീക്ഷകള്‍ നീട്ടി ഉത്തരവിറക്കിയത്. കേരള സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ആരോഗ്യസര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കണ്ണൂര്‍ സര്‍വകലാശാല നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐടി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റര്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷകളുമാണ് മാറ്റിവച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. തലശ്ശേരി കാംപസിലെ ഒന്നാം സെമസ്റ്റര്‍ എംബിഎ പരീക്ഷകള്‍ക്ക് മാറ്റമില്ല.
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ പോളിടെക്നിക്കുകളും എന്‍ജിനീയറിങ് കോളജുകളുമടക്കം എല്ലാ കലാലയങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസസാമൂഹിക നീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. കലാലയങ്ങള്‍ പൂര്‍ണമായി തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത് ഒക്ടോബര്‍ 18ല്‍ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു.
RELATED STORIES
മുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMT