Education

പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എസ്‌സിഇആര്‍ടി അംഗീകാരം നല്‍കുന്നു

പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എസ്‌സിഇആര്‍ടി അംഗീകാരം നല്‍കുന്നു
X

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയില്‍ അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകാരം നല്‍കുന്നതിനും അവ വ്യാപിപ്പിക്കുന്നതിനുമുള്ള പദ്ധതിയുമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആര്‍ടി).

പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധ്യാപക വിദ്യാഭ്യാസ (DEI.Ed) സ്ഥാപനങ്ങള്‍ക്കും അവര്‍ നടപ്പാക്കിയതോ നടപ്പാക്കി വരുന്നതോ ആയ നൂതന അക്കാദമിക പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്താം. വിദ്യാഭ്യാസ ഗുണമേന്‍മ വര്‍ധിപ്പിക്കല്‍, അക്കാദമിക മികവ്, വിവിധ പഠനപരിപോഷണ പദ്ധതികള്‍, അക്കാദമിക വിലയിരുത്തല്‍ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്‌സിഇആര്‍ടി അന്വേഷിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിനായി ഇവ വിശദമായ ഡോക്യുമെന്റെഷനിലൂടെ വ്യാപനത്തിനുള്ള പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും.

പദ്ധതികളും വിശദാംശങ്ങളും ഉള്‍പ്പെടുന്ന (ചിത്രങ്ങള്‍, ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പടെ) നോമിനേഷനുകള്‍ സ്‌കൂള്‍ മേലധകാരിയുടെ സാക്ഷ്യപത്രത്തോടെ ജനുവരി 31നകം ഡയറക്ടര്‍, എസ്‌സിഇആര്‍ടി, പൂജപ്പുര, തിരുവനന്തപുരം695012 എന്ന വിലാസത്തല്‍ സമര്‍പ്പിക്കണം. നോമിനേഷനുകള്‍ scetrresearch@gmail.com എന്ന ഇ- മെയിലിലേക്കും അയക്കാം.

Next Story

RELATED STORIES

Share it