- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്; അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: രാജ്യത്തെ പ്രഖ്യാപിത ന്യൂനപക്ഷങ്ങള്‍ ആയ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈനര്‍, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷകള്‍ ക്ഷണിച്ചു. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് പ്രഥമ പരിഗണന ലഭിക്കും. ബി പി എല്‍ വിഭാഗക്കാരുടെ അഭാവത്തില്‍ എപിഎല്‍ വിഭാഗക്കാരില്‍ എട്ടുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.
എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്
ബിരുദം, ബിരുദാന്തരബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സി എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഹോസ്റ്റല്‍ സ്‌റ്റെപ്പന്റ് /പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് ഇവയില്‍ ഒന്നിന് അപേക്ഷിക്കാവുന്നതാണ്. ബിരുദം 5000 രൂപ, ബിരുദാനന്തര ബിരുദം 6000 രൂപ, പ്രൊഫഷണല്‍ കോഴ്‌സുകള്‍ 7000 രൂപ, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് 13000 രൂപ എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് തുക.
സിഎ/സിഎംഎ/സിഎസ് സ്‌കോളര്‍ഷിപ്പ്
സിഎ /സിഎംഎ/ സിഎസ് കോഴ്‌സുകളില്‍ ഫൈനല്‍, ഇന്റര്‍ മീഡിയറ്റ് യോഗ്യത നേടുന്നതിനായി പരിശീലന കോഴ്‌സുകളില്‍ പങ്കെടുക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിവര്‍ഷം 15000 രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.
മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്
കേരളത്തിലെ ഗവണ്‍മെന്റ് നേഴ്‌സിങ് കോളജുകളില്‍ നേഴ്‌സിംങ് ഡിപ്ലോമ, പാരാ മെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ 45% ല്‍ കുറയാത്ത മാര്‍ക്ക് നേടിയവരായിരിക്കണം. ഇതില്‍ 50% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. 15000 രൂപയാണ് പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് തുക.
പ്രഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്
എസ്എസ്എല്‍സി/പ്ലസ്ടു/ വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടിയവര്‍ക്കും, ബിരുദത്തിന് 80% മാര്‍ക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.എസ്എസ്എല്‍സി/ പ്ലസ്ടു വിഎച്ച്എസ്ഇ വിഭാഗത്തിന് 10,000 രൂപയും ബിരുദത്തിന് 80% മാര്‍ക്ക്, ബിരുദാനന്തര ബിരുദത്തിന് 75% മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് 15000/ രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.
സിവില്‍ സര്‍വീസ് സ്‌കീം
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീ/ഹോസ്റ്റല്‍ ഫീസ് റീ ഇംബേഴ്‌സ്‌മെന്റ് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. കോഴ്‌സ് ഫീ ഇനത്തില്‍ പ്രതിവര്‍ഷം 20000 രൂപയും, ഹോസ്റ്റല്‍ ഫീ ഇനത്തില്‍ 10000/ രൂപയും സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.
ഇബ്രാഹിം സുലൈമാന്‍ സേട്ട് ഉര്‍ദു സ്‌കോളര്‍ഷിപ്പ്
ഉറുദു ഒന്നാം ഭാഷയായി പഠിച്ച, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കും, ഉറുദു രണ്ടാം ഭാഷയായി പഠിച്ച ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം പ്രതിവര്‍ഷം 1000/ രൂപ സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.
എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളില്‍ ത്രിവല്‍സര ഡിപ്ലോമ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 30% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. പ്രതിവര്‍ഷം 6000 സ്‌കോളര്‍ഷിപ്പ് തുകയായി ലഭിക്കും.
സ്വകാര്യ ഐടിഐകളില്‍ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുള്ള ഫീ റീ ഇംപേഴ്‌സ്‌മെന്റ് സ്‌കീം
പ്രൈവറ്റ് ഐടിഐ കളില്‍ ഒരുവര്‍ഷം/ രണ്ടുവര്‍ഷം കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഇതില്‍ 10% സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ഒരുവര്‍ഷ കോഴിസിന് 10,000 രൂപയും രണ്ട് വര്‍ഷ കോഴ്‌സിന് 20000 രൂപയും എന്ന തോതില്‍ ഫീസ് റീ ഇംപേഴ്‌സ്‌മെന്റ് ആയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് ലിങ്കിലുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലും ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലുകളുമായും ബന്ധപ്പെടാവുന്നതാണ്.
RELATED STORIES
നന്തന്കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല് ജിന്സണ്രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMTസൈനികരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
13 May 2025 8:01 AM GMTപൊള്ളാച്ചി കൂട്ടബലാല്സംഗ കേസ്; ഒമ്പതു പ്രതികള്ക്കും ജീവപര്യന്തം
13 May 2025 7:59 AM GMTപൊള്ളാച്ചി കൂട്ടബലാല്സംഗ കേസ്; ഒമ്പത് പ്രതികള് കുറ്റക്കാരെന്ന് കോടതി
13 May 2025 6:45 AM GMTഗസക്കെതിരായ ഇസ്രായേലിന്റെ വംശഹത്യ; ഇതുവരെ കാഴ്ച ശക്തി നഷ്ടപ്പെട്ടത്...
13 May 2025 6:21 AM GMTഗസയ്ക്കെതിരായ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കണം; ട്രംപിന്...
13 May 2025 5:48 AM GMT