- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസില്‍ 7,236 അധ്യാപകര്‍; ജൂണ്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 24 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും dsssb.delhi.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ഹിന്ദി)- 1,107 (ഒഴിവ്)
യോഗ്യത: മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജില്‍ (എംഐഎല്‍) ബിഎ (ഹോണേഴ്‌സ്) അല്ലെങ്കില്‍ ഇലക്ടീവ് സബ്ജക്ടായി എംഐഎല്‍ പഠിച്ച ബിഎ അല്ലെങ്കില്‍ തത്തുല്യം. എംഐഎല്‍ ബിരുദം അല്ലെങ്കില്‍ ഹിന്ദി സാഹിത്യസമ്മേളന്‍ പ്രയാഗില്‍നിന്ന് സാഹിത്യ രത്തന്‍. ടീച്ചിങ്ങില്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയില്‍ പരിജ്ഞാനവും സിബിഎസ്ഇ നല്‍കുന്ന സി-ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം.
പ്രായം: 32 വയസ്.
ട്രെയിന്‍സ് ഗ്രാജുവേറ്റ് ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്)- 1,864
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (മാത്‌സ്)- 2,155
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)- 1,131.
യോഗ്യത: ബിരുദം അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, നാച്ചുറല്‍/ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് ഇവയില്‍ ഏതെങ്കിലും രണ്ടെണ്ണം ഇലക്ടീവായി പഠിച്ചിരിക്കണം. ഫിസിക്‌സ്/കെമിസ്ട്രി/ബയോളജി/ബോട്ടണി/സുവോളജി വിഷയം പഠിച്ചവര്‍ക്ക് ടിജിടി (നാച്ചുറല്‍ സയന്‍സ്/ഫിസിക്കല്‍ സയന്‍സ്) തസ്തികയിലേക്കും ഹിസ്റ്ററി/പൊളിറ്റിക്കല്‍ സയന്‍സ്/ഇക്കണോമിക്‌സ്/ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ജ്യോഗ്രഫി/സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കും അപേക്ഷിക്കാം. ട്രെയ്‌നിങ് എജ്യുക്കേഷന്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കും. ഹിന്ദി പരിജ്ഞാനവും സി-ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം.
പ്രായം: 32 വയസ്.
ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍ (ബംഗാളി)-1 (മെയില്‍)
യോഗ്യത: മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജില്‍ (എംഐഎല്‍) ബിഎ (ഹോണേഴ്‌സ്). അല്ലെങ്കില്‍ ഇലക്ടീവ് സബ്ജക്ടായി എംഐഎല്‍ പഠിച്ച ബിഎ അല്ലെങ്കില്‍ തത്തുല്യം എംഐഎല്‍ ബിരുദം. അല്ലെങ്കില്‍ ഹിന്ദി സാഹിത്യ സമ്മേളന്‍ പ്രയാഗില്‍നിന്ന് സാഹിത്യ രത്തന്‍. ടീച്ചിങ്ങില്‍ ബിരുദം/ഡിപ്ലോമ ഉണ്ടായിരിക്കണം. ഹിന്ദി ഭാഷയില്‍ പരിജ്ഞാനവും സിബിഎസ്ഇ നല്‍കുന്ന സി-ടെറ്റ് യോഗ്യതയുമുണ്ടായിരിക്കണം.
പ്രായം: 32 വയസ്.
അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി)-1
യോഗ്യത: സീനിയര്‍ സെക്കന്‍ഡറി അല്ലങ്കില്‍ തത്തുല്യം. രണ്ടു വര്‍ഷത്തെ എലമെന്ററി എഡ്യുക്കേഷന്‍ ഡിപ്ലോമ/നാലു വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് എലമെന്ററി എജ്യുക്കേഷന്‍/സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ ഡിപ്ലോമ. അല്ലെങ്കില്‍ ബിരുദവും രണ്ടുവര്‍ഷത്തെ എലമെന്ററി എജ്യുക്കേഷന്‍ ഡിപ്ലോമയും.
പ്രായം: 30 വയസ്.
അസിസ്റ്റന്റ് ടീച്ചര്‍ (നഴ്‌സറി)-74
യോഗ്യത: സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ഇന്റര്‍മീഡിയറ്റ് അല്ലെങ്കില്‍ തത്തുല്യം. നഴ്‌സറി ടീച്ചര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. സെക്കന്‍ഡറി ലെവലില്‍ ഹിന്ദി പഠിച്ചിരിക്കണം.
പ്രായം: 30 വയസ്.
ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്- 278
യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം. ഇംഗ്ലീഷ് ടൈപ്പിങ്ങില്‍ മിനിറ്റില്‍ 35 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും.
പ്രായം: 18-27 വയസ്.
കൗണ്‍സിലര്‍- 50
യോഗ്യത: സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദം. കൗണ്‍സിലിംഗ് സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ സൈക്കോളജി/കൗണ്‍സിലിങ് സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി/അപ്ലൈയ്ഡ് സൈക്കോളജി ബിരുദാനന്തരബിരുദം. ഹിന്ദി സെക്കന്‍ഡറി തലത്തില്‍ വിഷയമായി പഠിച്ചിരിക്കണം. ക്ലിനിക്കല്‍ സൈക്കോളജി എംഫില്‍ അഭിലഷണീയം.
പ്രായം: 30 വയസ്.
ഹെഡ് ക്ലാര്‍ക്ക്-12
യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവും.
പ്രായം: 30 വയസ്.
അസിസ്റ്റന്റ് ടീച്ചര്‍ (പ്രൈമറി)-120.
യോഗ്യത: പ്ലസ്ടു പാസ്. രണ്ടുവര്‍ഷത്തെ െ്രെപമറി എഡ്യുക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ഇടിഇ/ജെബിടി/ഡിഐഇടി/ബിഇഐഎഡ് സര്‍ട്ടിഫിക്കറ്റ്. 10ാം ക്ലാസില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. സി-ടെറ്റ് പാസായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
പ്രായം: 30 വയസ്.
പത്‌വാരി- 10
യോഗ്യത: ബിരുദം അല്ലെങ്കില്‍ തത്തുല്യം. കംപ്യൂട്ടര്‍ പ്രൊഫിഷന്‍സിയും ഉര്‍ദു/ഹിന്ദി പരിജ്ഞാനവും അഭിലഷണീയം.
പ്രായം: 21-27 വയസ്.
അപേക്ഷാഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍, എസ്‌സി, എസ്ടി, പിഡബ്ല്യുഡി, എക്‌സ് സര്‍വീസ്‌മെന്‍ എന്നിവര്‍ക്ക് ഫീസിളവുണ്ടാവും.
തിരഞ്ഞെടുപ്പ് പ്രക്രിയ
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് ബോര്‍ഡ് വണ്‍ ടയര്‍, ടു ടയര്‍ എന്നിങ്ങനെ രണ്ട് പരീക്ഷകളായിരിക്കും നടത്തുക. ഇതിന് പുറമെ അഭിരുചി പരീക്ഷയുമുണ്ടായിരിക്കും.
RELATED STORIES
കുട്ടികളെ കൊല്ലല്‍ ഇസ്രായേല്‍ ഇറാനിലും ആവര്‍ത്തിച്ചെന്ന് ഇറാന്...
27 Jun 2025 12:22 PM GMTസംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTമലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും...
27 Jun 2025 11:15 AM GMTസ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMT