Job

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം; ഖാദി മേഖലയില്‍ 350 പുതിയ തൊഴിലവസരങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോല്‍സവം; ഖാദി മേഖലയില്‍ 350 പുതിയ തൊഴിലവസരങ്ങള്‍
X

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അമൃത മഹോല്‍സവത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫിസ് 350 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎംഇജിപി, സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ഗ്രാമം പദ്ധതി എന്നിവ മുഖേന 300 പേര്‍ക്ക് തൊഴില്‍ നല്‍കും. ലഭിച്ചിട്ടുള്ള അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹമായവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ വരെ ബാങ്ക് വായ്പയും 35 ശതമാനം സബ്‌സിഡിയും അനുവദിക്കും.

ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നെടുംകുന്നം, പാമ്പാടി, കിടങ്ങൂര്‍ എന്നിവിടങ്ങളിലെ ഖാദി ഉത്പാദന കേന്ദ്രങ്ങളില്‍ പുതിയതായി 50 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. ഈ കേന്ദ്രങ്ങളില്‍ നൂല്‍പ്പ്, നെയ്ത്ത് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 83 പേര്‍ക്കു പുറമെയാണിത്. മണിമലയിലെ നൂല്‍പ്പ് കേന്ദ്രത്തിലും കൂടുതല്‍ തൊഴില്‍ സാധ്യത ലക്ഷ്യമിട്ട് പുതിയ വര്‍ക്ക് ഷെഡ് നിര്‍മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ഉദയനാപുരം, കാണക്കാരി, കടുത്തുരുത്തി, മുട്ടുചിറ, കാട്ടാമ്പാക്ക്, കിടങ്ങൂര്‍, അയര്‍ക്കുന്നം,ഭരണങ്ങാനം, വാഴൂര്‍, ചിറക്കടവ് എന്നീ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ നെയ്ത്ത് മേഖലയില്‍ നിലവിലുള്ള 29 യൂനിറ്റുകളില്‍ 325 പേരാണ് തൊഴിലെടുക്കുന്നത്. പരമ്പരാഗത രീതിയില്‍ നൂലും ഖാദി തുണികളും തയ്യാറാക്കുന്ന ഇവരുടെ അധ്വാനം ലഘൂകരിക്കുന്നതിനായി ചര്‍ക്കകളുടെയും നെയ്ത് തറികളുടെയും ആധുനികവത്കരണവും ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സൗരോര്‍ജ സംവിധാനങ്ങള്‍ ഒരുക്കുന്നതും ഉള്‍പ്പെടുന്ന ശുപാര്‍ശ ഖാദി കമ്മീഷന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഖാദി പ്രോജക്ട് ഓഫിസര്‍ ഇ നാസര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it