Job

നിയമബിരുദധാരികള്‍ക്ക് കരസേനയില്‍ ചേരാന്‍ അവസരം; അവസാന തിയ്യതി ജൂണ്‍ 4

നിയമബിരുദധാരികള്‍ക്ക് കരസേനയില്‍ ചേരാന്‍ അവസരം; അവസാന തിയ്യതി ജൂണ്‍ 4
X

നിയമബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മി (കരസേന) യില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫിസറാവാന്‍ അവസരം. ജാഗ് എന്‍ട്രി സ്‌കീം 27ാം ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് (എന്‍ടി) ഒക്ടോബര്‍ 2021 കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ നാല്.

ഒഴിവ്: 08 (പുരുഷന്‍- 6, സ്ത്രീ- 2)

പ്രായം: 2021 ജൂലൈ ഒന്നിന് 21- 27 വയസ് പൂര്‍ത്തിയായവര്‍. (വയസ് തെളിയിക്കുന്ന രേഖ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം)

വിദ്യാഭ്യാസ യോഗ്യത: മൊത്തം 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി ബിരുദം. അപേക്ഷകര്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്റ്റേറ്റ് രജിസ്‌ട്രേഷനുള്ള യോഗ്യത നേടിയിരിക്കണം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കോളജ്, സര്‍വകലാശാല ബിരുദമുണ്ടാവണം.

ശാരീരിക യോഗ്യത: ഉയരം 157 സെ.മീ. (പുരുഷന്‍) 152 സെ.മീ. (സ്ത്രീ).

തൂക്കം: ആനുപാതികം

ശാരീരിക യോഗ്യത സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബംഗളൂരു/ഭോപാല്‍/കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തുന്ന എസ്എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കും. രണ്ടുഘട്ടങ്ങളിലായാണ് ഇന്റര്‍വ്യൂ. ആദ്യഘട്ടത്തില്‍ ഇന്റലിജന്‍സ് ടെസ്റ്റ്, പിക്ചര്‍ പെര്‍സപ്ഷന്‍, ഡിസ്‌കഷന്‍ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കല്‍ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയുള്‍പ്പെട്ടതാണ് രണ്ടാം ഘട്ടം. തുടര്‍ന്ന് വൈദ്യപരിശോധന. ആദ്യമായി എസ്എസ്ബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു തേര്‍ഡ് എസി യാത്രാബത്ത നല്‍കും.

പരിശീലനം: ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാദമിയില്‍ 49 ആഴ്ചത്തെ പരിശീലനം നല്‍കും. ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. പരിശീലന കാലയളവിലെ ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ആരോഗ്യപരം ഒഴികെയുള്ള കാരണങ്ങളാല്‍ കേഡറ്റ് ട്രെയ്‌നിങ് അക്കാദമിയില്‍നിന്ന് പുറത്തുപോവുകയാണെങ്കില്‍ 2021 ജൂണ്‍ 30 വരെയുള്ള ചെലവായ 12,908 രൂപ അടയ്ക്കാന്‍ ബാധ്യസ്ഥമാവും.

അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈന്‍ വഴി മാത്രം അപേക്ഷിക്കുക. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഇത് സബ്മിറ്റ് ചെയ്തശേഷം പ്രിന്റൗട്ടിന്റെ രണ്ടുകോപ്പി എടുക്കണം. ഒരു പ്രിന്റൗട്ട് നിര്‍ദിഷ്ട സ്ഥാനത്ത് ഫോട്ടോ ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തി സെലക്ഷന്‍ സെന്ററില്‍ ഹാജരാക്കണം. ഒരു പ്രിന്റൗട്ട് പിന്നീടുള്ള ആവശ്യങ്ങള്‍ക്കായി ഉദ്യോഗാര്‍ഥി കൈവശം കരുതണം. വിശദവിവരങ്ങള്‍ക്ക്: www.joinindianarmy.nic.in.


Next Story

RELATED STORIES

Share it