Flash News

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്
X

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കുട്ട് കെട്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. കൊടി പിടിക്കാതെ ആര്‍എസ്എസ്സിലേക്കും ബിജെപിയിലേക്കും പോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്യുകയാണ് രമേശ് ചെന്നിത്തല. രണ്ടാം വിമോചന സമരം വിലപ്പോവില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി-ആര്‍എസ്എസ് ശ്രമം. ഇത് ജനം തിരിച്ചറിയും.
ആത്മഹത്യപരമായ കൂട്ടുകെട്ടാണ് കോണ്‍ഗ്രസ് ബിജെപിയുമായി ചേര്‍ന്നുണ്ടാക്കിയിരിക്കുന്നത്. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.
എല്‍ഡിഎഫ് രാഷ്ടീയ വിശദീകരണ യോഗങ്ങള്‍ 17 മുതല്‍ നടക്കും. 30 ന് മുമ്പ് എല്ലാ ജില്ലകളിലും വന്‍ ജനാവലി പങ്കെടുക്കന്ന യോഗങ്ങള്‍ സംഘടിപ്പിക്കും. 23 ന് പത്തനംതിട്ടയിലും 24 ന് കൊല്ലത്തും യോഗങ്ങള്‍ നടക്കും. മുഖ്യമന്ത്രിയടക്കം എല്ലാ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കുമെന്നും എ വിജയരാഘവന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it