Flash News

പോപുലര്‍ഫ്രണ്ട് നേതാക്കളെ വെറുതെ വിട്ടു

പോപുലര്‍ഫ്രണ്ട് നേതാക്കളെ വെറുതെ വിട്ടു
X


കണ്ണൂര്‍: നാറാത്ത് കേസിനെ തുടര്‍ന്ന് വിവാദ പരാമര്‍ശം നടത്തിയ ഡി.വൈ.എസ്.പി സുകുമാരനെതിരെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കുമെതിരേ ചുമത്തിയ കേസ് കുറ്റക്കാരല്ലെന്നു കണ്ടെത്തി കോടതി വെറുതെ വിട്ടു. കണ്ണൂര്‍ ഡി.വൈ.എസ്.പി ആയിരുന്ന സുകുമാരന്റെ നേതൃത്വത്തിലായിരുന്നു നാറാത്ത് യോഗാ പരിശീലനത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മുസ്്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം ഡിവൈഎസ്പി സുകുമാരന്‍ നടത്തിയത് വിവാദമായിരുന്നു. പരാമര്‍ശത്തിനെതിരെ പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി പോസ്റ്റര്‍ പ്രചാരണം നടത്തിയതിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ പോലീസ് കേസ് എടുത്തിരുന്നു. ഇതില്‍ വളപട്ടണം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കൂത്തുപറമ്പ് കോടതി വെറുതെ വിട്ടത്. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്ന കെ.പി.തസ്‌നീം, ജില്ലാ സെക്രട്ടറി സീ.എം നസീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന ത്വാഹാ തങ്ങള്‍, വി.ബഷീര്‍, അഫ്‌സല്‍, മുഹമ്മദ് ലുഖ്മാന്‍, ആരിഫ്, നദീര്‍, സഹീര്‍, ഇബ്രാഹിം, ശുഹൈബ്, നൗഷാദ് ബംഗ്ല തുടങ്ങിയ നേതാക്കളെയാണ് കോടതി വെറുതെ വിട്ടത് പോപുലര്‍ ഫ്രണ്ടിന് വേണ്ടി അഡ്വ. ബെന്നി ഹാജരായി.
Next Story

RELATED STORIES

Share it