- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുടിയേറ്റക്കാരുടെ കഥ
എ എന്‍ എന്‍ അലി
അറബ് ഗള്‍ഫില്‍ മതിയായ രേഖകളില്ലാതെ കുടുങ്ങിപ്പോയവരെക്കുറിച്ചും അവര്‍ എങ്ങനെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുവെന്നും അതിന്റെ രൂപരേഖ, ക്രൂരത, ദുരിതം എല്ലാം ഉള്‍പ്പെടുത്തി റെജിമോന്‍ കുട്ടപ്പന്‍ എഴുതിയ പുസ്തകം പുറത്തിറങ്ങി. 'അണ്‍ ഡോക്യുമെന്റഡ്- സ്‌റ്റോറീസ് ഓഫ് ഇന്ത്യന്‍ മൈഗ്രന്റ്‌സ് ഇന്‍ ദ അറബ് ഗള്‍ഫ്' എന്നാണ് പുസ്തകത്തിന്റെ പേര്. കുടിയേറ്റ അവകാശങ്ങള്‍ പറയുന്നതില്‍ പരിചയസമ്പന്നനായ റെജിമോന്‍ കുട്ടപ്പന്‍ ഗള്‍ഫിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെയും അനേകം വ്യക്തിപരവും നിയമപരമായി നേരിട്ട പ്രതിസന്ധികളും ഹൃദയഭേദകമായ നിരവധി കഥകളാണ് 'അണ്‍ഡോക്യുമെന്റി'ല്‍. വിസാ ദുരിതം മുതല്‍ സാമൂഹിക പ്രതീക്ഷകളുടെ ഭാരത്തിലുണ്ടായ തകര്‍ച്ച വരെയുള്ള അനേകരുടെ ദുരിതങ്ങള്‍ പുസ്തകത്തില്‍ വിശാലമായി ചേര്‍ത്തിട്ടുണ്ട്. ഇത് എല്ലാ ഇന്ത്യക്കാരെയും ആഴത്തില്‍ ആശങ്കപ്പെടുത്തുന്നതാണ്.
ഈ പുസ്തകത്തിന്റെ രചയിതാവ് ഒരു അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ കൂടിയാണ്. കരുതലുള്ള മനുഷ്യത്വമുള്ള മാധ്യമപ്രവര്‍ത്തകനും. കുടിയേറ്റ ജേണലാണ് ഈ പുസ്തകം. ഈ പുസ്തകം ഒരുകൂട്ടം കുടിയേറ്റക്കാരുടെ കേവലം കഥകള്‍ക്കപ്പുറത്ത് ആകാംക്ഷ ജനിപ്പിക്കുന്നതും ഹൃദയം ഉരുക്കുന്നതുമാണ്. ഇന്ത്യാ അറബ് കുടിയേറ്റ ഇടനാഴിയില്‍ പുറംലോകം അറിയാതെ പോയ തൊഴിലാളി ചൂഷണവും ദുരന്തങ്ങളും വെളിച്ചത്തു കൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വെറുതെ അദൃശ്യനായ എഴുത്തുകാരനായി നടിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ഈ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നത്.
എഴുത്തിലുടനീളം അദ്ദേഹം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന രീതിയില്‍ നിരീക്ഷകനായും സഹായിയായും വിവരങ്ങള്‍ നല്‍കിയും മറ്റുള്ളവരെ സഹായിക്കാന്‍ താന്‍ നടത്തിയിരുന്ന കാര്യങ്ങള്‍ ഈ പുസ്തകത്തിലൂടെ കാണാനാവും. ഒപ്പം ഈ മേഖലയിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ പരിമിതിയും സ്വാതന്ത്ര്യവും എഴുത്തില്‍ കാണാം.
ആയിരം വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കേരളത്തിലെയും ഒമാനിലെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചരിത്രം ഓരോന്നായി മികവോടെ അടുക്കിവച്ചിട്ടുണ്ട്. 1600 മുതല്‍ ഉള്ള അന്നത്തെ അറബ് രാജ്യങ്ങളുടെ പ്രത്യേകിച്ച് ദുബയുടെ ചരിത്രവുമുണ്ട്.
കഫാലാ സമ്പ്രദായത്തിന്റെ കെണിയും ചതിക്കുഴികളും പ്രവാസികളുടെ ദുരിതം, തെറ്റിദ്ധാരണകള്‍, അവരുടെ ഗൃഹാതുരത്വം, കുടുംബവുമായി വേര്‍പെടലിന്റെ വിഷാദാത്മകമായ ജീവിതപോരാട്ടവും നിരാശയും സ്വന്തം കുടുംബങ്ങളില്‍ നിന്നു പ്രവാസി നേരിടുന്ന അവഗണനകളുമെല്ലാം പുസ്തകത്തില്‍ വിഷയമാവുന്നുണ്ട്.
ഒമാന്‍-യുഎഇ വഴിയുള്ള മജീദിന്റെ രക്ഷപ്പെടലിന്റെ ത്രസിപ്പിക്കുന്ന കഥ, ജുമൈലായുടെ അറബിക്കല്യാണം, അപകടകരമായി നടന്ന സുഷ്മിതയുടെ രക്ഷപ്പെടുത്തല്‍, സദാചാര മൂല്യങ്ങളില്‍ വിശ്വസിച്ച് എല്ലാം നഷ്ടപ്പെടുത്തിയ അപ്പുണ്ണിയെക്കുറിച്ചും ഈ പുസ്തകത്തിലുണ്ട്. മനുഷ്യക്കടത്തിനിരയാക്കി അടിമജീവിതത്തില്‍ തളച്ചിടപ്പെട്ട സ്ത്രീകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. ചെറുതെങ്കിലും ശ്രദ്ധപിടിച്ചുപറ്റിയ അറബ് വസന്തത്തിന്റെ ഒമാനിലെ പ്രതിഷേധവും രാജ്യത്തിന്റെ വിപ്ലവത്തിന്റെ ദീര്‍ഘചരിത്രവുമുണ്ട്. കൊവിഡ് മഹാമാരിയില്‍ തൊഴിലാളിയുടെ ശമ്പളമോഷണവും രോഗങ്ങളും മരണങ്ങളും നിര്‍ബന്ധപൂര്‍വം തിരിച്ചയയ്ക്കപ്പെട്ടവരുടെ തൊഴിലില്ലായ്മയും ദാരിദ്ര്യവുമുണ്ട്. സാഹോദര്യം പുലര്‍ത്തുന്ന പ്രാദേശിക സംസ്‌കാരത്തിലൂടെ ഒമാനി സമൂഹത്തിന്റെ വികസനവും വളര്‍ച്ചയുമെല്ലാം ഒരു മികച്ച പരമ്പര പോലെ കുറിച്ചിട്ടുണ്ട്.
മങ്കി വിസകളുമായി ബന്ധപ്പെട്ട അറിവുകള്‍ ഇതില്‍ അകപ്പെട്ടുപോയവരുടെ തമാശ കലര്‍ന്ന സംഭവങ്ങളും ദുരന്തങ്ങളും അനുഭവങ്ങളും കാണാനാവും. കഥാകാരന്‍ എന്ന നിലയില്‍ 'അണ്‍ ഡോക്യുമെന്റഡ്' പദവിയില്‍ കൈകാര്യം ചെയ്യപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ഉയര്‍ച്ചതാഴ്ചകളുടെ ലോകത്തേക്കും റെജിമോന്‍ നമ്മെ കൂട്ടിക്കൊണ്ടു പോവും. പ്രവാസികളെ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ തൊഴിലാളി ചൂഷണത്തിലൂടെ തഴച്ചുവളര്‍ന്നത് എങ്ങനെയാണെന്നു രേഖപ്പെടുത്തപ്പെടാതെ പോയതെന്നും പുസ്തകം കാട്ടിത്തരുന്നുണ്ട്.
ജീവിക്കാന്‍ വേണ്ടി കുടിയേറ്റ തൊഴിലാളി കടന്നുപോവുന്ന ഇതുവരെ കേട്ടിട്ടില്ലാത്ത വെല്ലുവിളികളും അവരുടെ അസാധാരണമായ മനക്കരുത്തുമെല്ലാം റെജിമോന്‍ കുട്ടപ്പന്റെ കഥകളിലുണ്ട്. ദീര്‍ഘകാലമായി തൊഴിലാളിയെ പിന്തുടരുന്ന അസമത്വവും സാമ്പ്രദായികവും ഘടനാപരവുമായ കുറവുകളും ഉള്‍പ്പെടെ അനേകം കാര്യങ്ങള്‍ പ്രതിഫലിക്കുമ്പോള്‍ അതു സൃഷ്ടിക്കുന്ന ഊര്‍ജത്തില്‍ വായനക്കാരന്‍ പലതവണ വൈകാരികമായി അടിമപ്പെട്ടു പുസ്തകം താഴ്ത്തിവയ്ക്കുകയും വീണ്ടും കൈയിലെടുക്കുകയും ചെയ്‌തേക്കാം.
അവസാനമായി ഓരോ കഥയിലും പ്രതിസന്ധികളെയും തിരിച്ചടികളെയും മറികടന്ന് ഉയര്‍ന്നുവന്ന ഒരു നായകനുണ്ട്. അയാള്‍ പറഞ്ഞ കഥകളാണ് റെജിമോന്‍ പിടിച്ചെടുത്ത് അസാധാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്.
റെജിമോന്‍ കുട്ടപ്പന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും കുടിയേറ്റ അവകാശങ്ങള്‍ കണ്ടെത്തുന്നയാളുമാണ്. 2017ല്‍ ഇന്ത്യയിലേക്കു നാടുകടത്തും വരെ ഒമാനിലെ 'ടൈംസ് ഓഫ് ഒമാനി'ലെ ചീഫ് റിപോര്‍ട്ടറായിരുന്നു. അറബ് ഗള്‍ഫിലെ മനുഷ്യക്കടത്തും ആധുനിക അടിമത്തവും തുറന്നുകാട്ടിയുള്ള അനേകം ഫ്രണ്ട്‌പേജ് സ്‌റ്റോറികള്‍ ചെയ്തു. 2018ല്‍ കേരളത്തിലുണ്ടായ ജലപ്രളയത്തില്‍ ആയിരക്കണക്കിനു പേരുടെ രക്ഷകരായി മാറിയ അനേകം മല്‍സ്യബന്ധന തൊഴിലാളികളുടെ അനുഭവങ്ങളുടെ സമാഹാരമായ 'റോവിങ് ബിറ്റ്‌വീന്‍ റൂഫ്‌ടോപ്‌സ്: ദി ഹീറോയിക് ഫിഷര്‍മെന്‍ ഓഫ് കേരളാ ഫഌ്‌സ്' എഴുതി.
കേരളത്തിലെ ദലിത് സമൂഹത്തില്‍പ്പെടുന്ന പാണന്‍ വിഭാഗത്തില്‍ നിന്നാണ് റെജിമോന്‍ കുട്ടപ്പന്‍ വരുന്നത്. രാജാക്ക•ാരുടെ, മഹാ•ാരായ യുദ്ധവീര•ാരുടെ കഥകള്‍ പാടിനടന്നവരാണ് ചരിത്രപരമായി കേരളത്തിലെ പാണ•ാര്‍. ഈ കഥപറയല്‍ പാരമ്പര്യം പുസ്തകത്തിലൂടെയും എഴുത്തിലൂടെയും താനും തുടരുകയാണെന്നാണ് റെജിയുടെ സ്വയം വിലയിരുത്തല്‍.
RELATED STORIES
ദക്ഷിണാഫ്രിക്കയില് അനധികൃത ഖനിക്കുള്ളില് നിര്ജലീകരണത്തെ തുടര്ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്ജിത ശ്രമങ്ങള്...
15 Jan 2025 5:28 AM GMTഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര് ദര്ഗ പൊളിച്ചു; കൃഷ്ണഭൂമിയില്...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര് ജയില് മോചിതനായി
15 Jan 2025 4:45 AM GMTസര്ക്കാര് ഓഫീസില് അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്''; ആന്റണി...
15 Jan 2025 3:52 AM GMT