Documentary

'ദൈവം നടക്കും വഴികള്‍': കര്‍ക്കടക തെയ്യങ്ങളുടെ കഥ പുറത്തിറങ്ങി

ദൈവം നടക്കും വഴികള്‍: കര്‍ക്കടക തെയ്യങ്ങളുടെ കഥ പുറത്തിറങ്ങി
X

കോഴിക്കോട്: കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ മാത്രം കണ്ടു വരുന്ന കര്‍ക്കടകത്തിലെ കുഞ്ഞു ദൈവങ്ങളായി ആചരിക്കുന്ന തെയ്യങ്ങളായ ആടിയും വേടന്റെയും കഥ പറയുന്ന ഡോക്യുമെന്ററി 'ദൈവം നടക്കും വഴികള്‍' പുറത്തിറങ്ങി.

നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ബിഗ് സ്‌റ്റോറീസ് മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഏലിയാമ ജോസഫ്, ഫ്രാന്‍സിസ് ജോസഫ് ജീര, ജോണ്‍പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ബിബിന്‍ ബാലകൃഷ്ണന്‍, വിഷ്ണു ശശികുമാര്‍ എന്നിവരാണ് ചായാഗ്രാഹണം. എഡിറ്റിങ് പ്രേം രാജ്, സൗണ്ട് ഡിസൈന്‍ സവിത നമ്പ്രത്ത്, വിവര്‍ത്തനം തമ്പായി മോനച്ച,ശ്യാം മേനോന്‍ & റാം, ടൈറ്റില്‍ ശശി കിരണ്‍ & അരവിന്ദ് കെ.എസ്, ഡിസൈന്‍ വിപിന്‍ ജനാര്‍ദ്ദനന്‍ & സുധി എന്‍.ടി, വര ജഗന്‍ തോമസ്, കളറിസ്റ്റ് നികേഷ് രമേഷ്, പി.ആര്‍.ഓ പി.ശിവപ്രസാദ് എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

Next Story

RELATED STORIES

Share it