Literature

ഗോവിന്ദ് ധോലാക്യയുടെ ആത്മകഥ ഡയമണ്ട്‌സ് ആര്‍ ഫോര്‍ എവര്‍, സൊ ആര്‍ മോറല്‍സ് പ്രകാശനം ചെയ്തു

ടൈ കേരള, ദി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് (ഐ എസ് ടി ഡി) എന്നിവരുടെ സഹകരണത്തോടെ കേരള മാനേജ്‌മെന്റ് അസോസിയേഷനാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്

ഗോവിന്ദ് ധോലാക്യയുടെ ആത്മകഥ ഡയമണ്ട്‌സ് ആര്‍ ഫോര്‍ എവര്‍, സൊ ആര്‍ മോറല്‍സ് പ്രകാശനം ചെയ്തു
X

കൊച്ചി: ഇന്ത്യയിലെ മുന്‍നിര വജ്രവ്യാപാരി ഗോവിന്ദ് ധൊലാക്കിയയുടെ ആത്മകഥയായ 'ഡയമണ്ട്‌സ് ആര്‍ ഫോര്‍ എവര്‍, സൊ ആര്‍ മോറല്‍സ് ' പ്രകാശനം ചെയ്തു.ടൈ കേരള, ദി ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് (ഐ എസ് ടി ഡി) എന്നിവരുടെ സഹകരണത്തോടെ കേരള മാനേജ്‌മെന്റ് അസോസിയേഷനാണ് പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥിയായിരുന്നു.

ഗോവിന്ദ് ധോലാക്കിയ പുതു തലമുറക്ക് മാതൃകയാക്കാന്‍ കഴിയുന്ന വ്യവസായിയാണെന്ന് ഹൈബി പറഞ്ഞു. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ജീവിതവും സത്യസന്ധതയുമാണ് രാജ്യത്തെ മികച്ച വജ്ര വ്യാപാരിയായി തിളങ്ങാനുള്ള കാരണമെന്നും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി. കെ എം എ പ്രസിഡന്റ് നിര്‍മല ലില്ലി അധ്യക്ഷത വഹിച്ചു. ഐ എസ് ടി ഡി കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ദിനേശ് തമ്പി ആമുഖ പ്രഭാഷണം നടത്തി. സാര്‍വജനീയ സര്‍വകലാശാല പ്രസിഡന്റ് കമലേഷ് യാഗ്‌നിക്, എസ് ആര്‍ നായര്‍, ടൈ സീനിയര്‍ വൈസ് പ്രസിഡന്റ് ദാമോദര്‍ ആവനൂര്‍, കെ എം എ ഓണററി സെക്രട്ടറി അല്‍ജിയേഴ്‌സ് ഖാലിദ് സംസാരിച്ചു.

രാജ്യത്തെ പ്രമുഖ വജ്ര വ്യാപാര കമ്പനിയായ ശ്രീരാമകൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ (എസ് ആര്‍ കെ)സ്ഥാപകനും ചെയര്‍മാനുമായ ഗോവിന്ദ് ധോലാകിയയുടെ (ഗോവിന്ദ്കാക) ജീവിതകഥ പറയുന്ന ഒരു നവയുഗ പുസ്തകമാണ് 'ഡയമണ്ട്‌സ് ആര്‍ ഫോര്‍ എവര്‍, സൊ ആര്‍ മോറല്‍സ് '. അരുണ്‍ തിവാരി (ഇന്ത്യന്‍ മിസൈല്‍ ശാസ്ത്രജ്ഞന്‍, എ പി ജെ കലാമിന്റെ 'വിംഗ്‌സ് ഓഫ് ഫയര്‍' യുടെ രചയിതാവ്), കമലേഷ് യാഗ്‌നിക് (സര്‍വജനിക് യൂണിവേഴ്‌സിറ്റി പ്രസിഡന്റ്) എന്നിവര്‍ ചേര്‍ന്ന് രചിച്ച ഈ പുസ്തകം പെന്‍ഗ്വിന്‍ എന്റര്‍െ്രെപസ് ആണ് പ്രസിദ്ധീകരിച്ചത്.കൊച്ചിയിലെ ഈ പുസ്തക വില്‍പ്പനയുടെ മുഴുവന്‍ വരുമാനവും അധഃസ്ഥിതരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it