- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍
11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാമെന്ന് ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെല്‍ അധികൃതര്‍ അറിയിച്ചു
കൊച്ചി: മാസം 149 രൂപയ്ക്ക് വരിക്കാരാകാവുന്ന സ്റ്റാര്‍ട്ടര്‍ പാക്കേജുമായി സ്റ്റോറിടെല്‍ 11 ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ ഇതുവഴി പരിധിയില്ലാതെ കേള്‍ക്കാമെന്ന് ഓഡിയോ ബുക്, ഇ-ബുക് ആപ്പായ സ്റ്റോറിടെല്‍ ധികൃതര്‍ അറിയിച്ചു.പ്രാദേശിക ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സെലക്റ്റ് എന്ന സ്റ്റാര്‍ട്ടര്‍ വരിസംഖ്യാ പ്ലാന്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.11 വിവിധ ഇന്ത്യന്‍ ഭാഷകളിലെ ഓഡിയോ പുസ്തകങ്ങള്‍ പരിധിയില്ലാതെ കേള്‍ക്കാമെന്നതാണ് സെലക്റ്റിന്റെ സവിശേഷത.
2020ലാണ് ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളുമായി ഇന്ത്യന്‍ ഭാഷകളിലാദ്യമായി മറാത്തിയില്‍ സ്റ്റോറിടെല്‍ വന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളം, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഈ 11 ഭാഷകളിലുമുള്ള ഓഡിയോ പുസ്തകങ്ങളും ഇ-പുസ്തകങ്ങളും കേള്‍ക്കാനും വായിക്കാനുമുള്ള പരിധിയില്ലാത്ത പാക്കേജാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സെലക്റ്റ്. മാസം 149 രൂപ മാത്രമാണ് സ്റ്റാര്‍ട്ടര്‍ പാക്കേജിന്റെ വരിസംഖ്യ. വരിക്കാരാകുന്നതിന് https://www.storytel.com/in/en/subscriptions സന്ദര്‍ശിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.സെലക്റ്റ് ഓപ്ഷനില്‍ 149 രൂപയ്ക്ക് 11 ഭാഷകളിലേയ്ക്ക് പ്രവേശനം ലഭിയ്ക്കുമ്പോള്‍ അണ്‍ലിമിറ്റഡ് എന്നു പേരിട്ടിരിക്കുന്ന ഓപ്ഷനില്‍ 299 രൂപയ്ക്ക് ഇംഗ്ലീഷ് പുസ്തകങ്ങളിലേയ്ക്കു കൂടി പരിധിയില്ലാത്ത പ്രവേശനം ലഭ്യമാകും.
ഇന്ത്യന്‍ ഭാഷകള്‍ മാത്രമായോ ഇംഗ്ലീംഷ് ഉള്‍പ്പെടെയോ തിരഞ്ഞെടുക്കുന്നവരുടെ സൗകര്യാര്‍ഥമാണ് രണ്ട് ഓപ്ഷന്‍ നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.മലയാളത്തിലെ ക്ലാസിക്കുകളായ ഖസാക്കിന്റെ ഇതിഹാസം, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ആരാച്ചാര്‍ തുടങ്ങിയ നോവലുകള്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പൗരത്വവും ദേശക്കൂറും, മുന്‍ കേന്ദ്രമന്ത്രിയും ലോകപ്രശസ്ത പ്രാസംഗികനുമായ ശശി തരൂരിന്റെ പുസ്തകങ്ങള്‍, ബെസ്റ്റ്സെല്ലിംഗ് ക്രൈം സ്റ്റോറികളായ കോഫി ഹൗസ്, പോയട്രി കില്ലര്‍, പുസ്തകം വരുംമുമ്പേ ഓഡിയോ പുസ്തകമായി വന്ന രാജീവ് ശിവശങ്കറിന്റെ റബേക്ക, ത്രില്ലറുകളായ ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, കാളിഖണ്ഡകി, പ്രണയകഥകളായ പ്രേമലേഖനം, നമുക്ക് ഗ്രാമങ്ങളില്‍ച്ചെന്ന് രാപ്പാര്‍ക്കാം എന്നിവയുമുള്‍പ്പെടെ അരുന്ധതി റോയ്, ബെന്യാമിന്‍, എസ് ഹരീഷ്, മനു എസ് പിള്ള തുടങ്ങിയ ഒട്ടേറെ എഴുത്തുകാരുടെ പുസ്തകങ്ങളാണ് ഓഡിയോ രൂപത്തില്‍ സ്റ്റോറിടെല്ലില്‍ ലഭ്യമായിരിക്കുന്നത്.
ഇവയ്ക്കു പുറമെ മറ്റ് ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്നും സ്റ്റോറിടെല്‍ അധികൃതര്‍ അറിയിച്ചു.കഥകളോടും സാഹിത്യത്തോടും ആളുകളെ കൂടുതല്‍ അടുപ്പിയ്ക്കുകയാണ് സ്റ്റോറിടെലിന്റെ ലക്ഷ്യമെന്ന് സ്റ്റോറിടെല്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ യോഗേഷ് ദശരഥ് പറഞ്ഞു. ഉപയോക്താക്കള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്നതിനു മാത്രം പണം മുടക്കിയാല്‍ മതിയാകുമെന്നതാണ് സെലക്റ്റിന്റെ വിപുലീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. പ്രാദേശികഭാഷകളിലെ സേവനത്തിന് വന്‍ഡിമാന്‍ഡാണ് ലഭിയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് മാത്രമായ ഈ പ്ലാന്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സെലക്റ്റിലൂടെ തങ്ങളുടെ ഭാഷകളിലെ ഓഡിയോ ബുക്സ് താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കുകയാണ്. നിലവില്‍ 25 വിപണികളില്‍ സാന്നിധ്യമുള്ള കമ്പനിക്ക് മലയാളം, ഹിന്ദി, തമിഴ് ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലുമായി ഇന്ത്യന്‍ വിപിണിയില്‍ 2 ലക്ഷത്തിലേറെ ഓഡിയോ ബുക്കുകളും ഇ-ബുക്കുകളുമുണ്ട്.ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ http://bit.ly/2rriZaUല്‍ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറില്‍ https://apple.co/2zUcGkGല്‍ നിന്നും സ്റ്റോറിടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
15 Jan 2025 3:37 PM GMTമുസ്ലിംകള്ക്ക് പള്ളി നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്കി സിഖ്...
15 Jan 2025 3:32 PM GMTമണിപ്പൂരില്‍ ഡ്രോണ്‍ ആക്രമണം; ഇംഫാലില്‍ രണ്ടുതവണ ബോംബിട്ടു
15 Jan 2025 2:57 PM GMTശബരിമല തീര്‍ഥാടകനു ഷോക്കേറ്റ് ദാരുണാന്ത്യം; വടശേരിക്കരയില്‍ ഒരു...
15 Jan 2025 2:13 PM GMTയുഎസ് പൗരനെ കൊല്ലാന്‍ ഗൂഡാലോചന: ഇന്ത്യന്‍ പൗരനെതിരേ നിയമനടപടി...
15 Jan 2025 2:07 PM GMTഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMT