- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്‍മാര്‍, അപര്‍ണ ബാലമുരളി നടി

ന്യൂഡല്‍ഹി: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്‍മാരായി തിരഞ്ഞെടുക്കപ്പെട്ടു. 'സൂരരൈ പൊട്രു' എന്ന ചിത്രത്തിലെ അഭിനയത്തിനായി സൂര്യ മികച്ച നടനായത്. അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സഹനടനായി ബിജു മേനോനെയും തിരഞ്ഞെടുത്തു. അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിന് നഞ്ചമ്മയെ മികച്ച പിന്നണി ഗായികയുടെ പുരസ്‌കാരത്തിനു അര്‍ഹയായി. ചെയര്‍മാന്‍ വിപുല്‍ ഷായുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ഈ വിഭാഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്. ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് ജൂറി നിര്‍ദേശം. തിങ്കളാഴ്ച നിശ്ചയം മികച്ച മലയാള ചിത്രം.
പ്രധാന പുരസ്‌കാരങ്ങള്‍
ഫീച്ചര്‍ ഫിലിം: ദാദാ ലക്ഷ്മി
മികച്ച തെലുങ്ക് ചിത്രം: കളര്‍ ഫോട്ടോ
തമിഴ് ചിത്രം: ശിവരഞ്ജിനിയും സില പെണ്‍കളും
മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം
പ്രത്യേക ജൂറി പുരസ്‌കാരം: സെംഖോര്‍
പ്രത്യേക ജൂറി പുരസ്‌കാരം രണ്ടാമത്തേത് വാങ്ക് (കാവ്യ പ്രകാശ്)
സംവിധാനം: സച്ചി (അയ്യപ്പനും കോശിയും)
തിരക്കഥ: മണ്ഡേല
മികച്ച സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി (സിവരഞ്ജിനിയും ഇന്നും സില പെണ്‍കളും)
സംഗീതസംവിധാനം: തമന്‍ (അല വൈകുണ്ഠപുരം ലോ), ജിവി പ്രകാശ് (സൂററൈ പോട്ര്)
സംഘട്ടനസംവിധാനം: മാഫിയാ ശശി, രാജശേഖര്‍ (അയ്യപ്പനും കോശിയും)
എഡിറ്റിങ്: ശ്രീകര്‍ പ്രസാദ് (ശിവരഞ്ജിനിയും സില പെണ്‍കളും)
സിനിമാ സംബന്ധിയായ പുസ്തകം: ദ ലോങ്ങസ്റ്റ് കിസ് (കിശ്വര്‍ ദേശായി)
മികച്ച വിദ്യാഭ്യാസ ചിത്രം: ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ് (മലയാളം, സംവിധായകന്‍ നന്ദന്‍)
കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്ങിന് ജൂറി നിര്‍ദേശം
മികച്ച വിദ്യാഭ്യാസ ചിത്രം
മികച്ച വിദ്യാഭ്യാസ ചിത്രം 'ഡ്രീമിങ് ഓഫ് വേര്‍ഡ്‌സ്' (നന്ദന്‍).
മികച്ച വിവരണം: ശോഭ തരൂര്‍, ശ്രീനിവാസന്‍
നോണ്‍ ഫീച്ചറില്‍ മികച്ച ഛായാഗ്രാഹണം: നിഖില്‍ എസ് പ്രവീണ്‍
RELATED STORIES
അഭിഭാഷകര് ബാര് കൗണ്സിലുകളിലെ ജീവനക്കാരല്ല: ബോംബെ ഹൈക്കോടതി
7 July 2025 9:49 AM GMT'ബീഫ് ഈറ്റര് ഇനി രാമനായി അഭിനയിക്കും' ; രണ്ബീര് കപൂറിന്...
7 July 2025 8:56 AM GMTഉത്തര്പ്രദേശില് ബലാല്സംഗ കേസിലെ പ്രധാന സാക്ഷിയായ ദലിത്...
7 July 2025 8:12 AM GMTമുഹര്റം ഘോഷയാത്ര; ഇറാന്റെ പരമോന്നത നേതാവിനെ അപമാനിച്ച് പോലിസ്,...
7 July 2025 8:07 AM GMTസംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം, 22 മുതല് അനിശ്ചിതകാല പണിമുടക്ക്
7 July 2025 8:01 AM GMTലഹരി വിരുദ്ധ റാലിയുടെ സംഘാടകനായിരുന്ന സിപിഎം നേതാവ് എംഡിഎംഎയുമായി...
7 July 2025 7:54 AM GMT