- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴയില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി; ആറ്റില്‍ മുങ്ങി മരിച്ചത് പുറത്ത് പറയാതെ സുഹൃത്തുക്കള്‍
ചാത്തന്നൂര്‍: ഇത്തിക്കരയാറ്റില്‍ കാണാതായ പതിനേഴുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ വരിഞ്ഞം കാരൂര്‍കുളങ്ങര തുണ്ടുവിള വീട്ടില്‍ രവിയുടേയും അംബികയുടേയും മകന്‍ അച്ചുവാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ഇത്തിക്കരയാറ്റില്‍ കല്ലുവാതുക്കല്‍ മണ്ണയത്ത് കുളിക്കാനിറങ്ങിയതാണ് അച്ചുവെന്ന് പോലിസ് പറയുന്നു.കഴിഞ്ഞ 23-ന് അച്ചുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പാരിപ്പള്ളി പോലിസില്‍ പരാതി നല്‍കിയിരുന്നു.
കുളിക്കുന്നതിനിടെ കയത്തിലകപ്പെട്ടതോടെ മൂന്ന് കുട്ടികളും ഭയന്ന് തിരികെ പോയി. അച്ചുവിനെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചെങ്കിലും ആറ്റിലകപ്പെട്ട കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. പോലിസ് ചോദിച്ചെങ്കിലും തങ്ങള്‍ക്കൊപ്പം സമീപത്തെ ക്ഷേത്രത്തില്‍ അയ്യപ്പന്‍കഞ്ഞി കുടിക്കാനെത്തിയെന്നും പിന്നീട് കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്. അന്വേഷണം നടക്കുന്നതിനിടയില്‍ കഴിഞ്ഞ ദിവസം കൂട്ടുകാര്‍ തങ്ങളുടെ അധ്യാപകരോട് അച്ചുവുമൊത്ത് കളിക്കാന്‍ പോയ വിവരം വെളിപ്പെടുത്തി. ഈ വിവരം പ്രധാനധ്യാപിക പാരിപ്പള്ളി പോലിസില്‍ അറിയിച്ചു. തുടര്‍ന്ന് മണ്ണയം ഭാഗത്ത് ആറ്റില്‍ നടത്തിയ പരിശോധനയില്‍ മുളങ്കാടുകള്‍ക്കിടയില്‍ അച്ചുവിന്റെ മൃതദേഹം കണ്ടെത്തി.
RELATED STORIES
ഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ചു;...
5 Jan 2025 7:38 AM GMTകെ എസ് സി എ മന്നം ജയന്തിയും പുതുവത്സരവും ആഘോഷിച്ചു
3 Jan 2025 4:41 PM GMTസിജി സ്പീക്കേഴ്സ് ഫോറം - മലയാള പ്രസംഗ പരിശീലനം ആരംഭിച്ചു
3 Jan 2025 3:22 PM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTബഹ്റൈനിലെ ജില്ലാ കപ്പ് സീസണ്-2 ഡിസംബര്‍ 12ന് തുടങ്ങും
9 Dec 2024 7:22 AM GMT