Alappuzha

കൊവിഡ് വ്യാപനം: നാലു ദിവസം മുഴുവന്‍ സ്ഥാപനങ്ങളും അടിച്ചിടുന്നതാണ് ഉചിതമെന്ന് ഐഎന്‍എല്‍

അവശ്യവസ്തുക്കളുടെ പേര് പറഞ്ഞ് ഒരുവിഭാഗത്തെ മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുന്നത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഫലപ്രദമാകില്ലെന്നും ഐഎന്‍എല്‍ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും അഭിപ്രായപ്പെട്ടു

കൊവിഡ് വ്യാപനം: നാലു ദിവസം മുഴുവന്‍ സ്ഥാപനങ്ങളും അടിച്ചിടുന്നതാണ് ഉചിതമെന്ന് ഐഎന്‍എല്‍
X

ആലപ്പുഴ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാലു ദിവസം പലചരക്ക് കടകള്‍ അടക്കമുള്ളവ അടച്ചിടുന്നതാണ് ഉചിതമെന്ന് ഐഎന്‍എല്‍. അവശ്യവസ്തുക്കളുടെ പേര് പറഞ്ഞ് ഒരുവിഭാഗത്തെ മാത്രം തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കുന്നത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഫലപ്രദമാകില്ലെന്നും ഐഎന്‍എല്‍ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും അഭിപ്രായപ്പെട്ടു.

എല്ലാ വ്യാപാരികളെയും ഒരു പേലെ തന്നെ് കാണണം. ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഷെഡ്യള്‍ അപ്രായോഗ്യമാണെന്നും ഏഴ് മണിവരെ പ്രവര്‍ത്തന സമയം കൊടുത്തതിലൂടെ എന്ത് നിയന്ത്രണമാണ് നടപ്പാക്കുന്നതെന്നും ഇവര്‍ ചോദിച്ചു.വേര്‍തിരിച്ചുള്ള നിയന്ത്രണങ്ങള്‍ മൂലം മറുവശത്ത് പട്ടിണിയില്‍ കഴിയുന്ന ചെറുകിട വ്യാപാരികളെ കാണാതെ പോകരുത്. ലോണെടുത്ത് വ്യവസായങ്ങള്‍ തുടങ്ങിയിട്ടുള്ള ഇക്കൂട്ടര്‍ ആത്മത്യയുടെ വക്കിലാണെന്നുള്ള കാര്യം മറന്ന് പോകരുതെന്നും ഇവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it