Alappuzha

ചരിത്ര നിഘണ്ടുകളില്‍ നിന്ന് സ്വാതന്ത്യ സമര സേനാനികളുടെ പേര് നീക്കം ചെയ്യരുത്:കേരളാ മുസ് ലിം ജമാഅത്ത് കൗണ്‍സില്‍

ബ്രീട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ആലിമുസ്ല്യാരുടേയും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും പേരുകള്‍ ചരിത്ര നിഘണ്ടുകളില്‍ നിന്ന് മാറ്റുവാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണം

ചരിത്ര നിഘണ്ടുകളില്‍ നിന്ന് സ്വാതന്ത്യ സമര സേനാനികളുടെ പേര് നീക്കം ചെയ്യരുത്:കേരളാ മുസ് ലിം ജമാഅത്ത് കൗണ്‍സില്‍
X

ചേര്‍ത്തല: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രീട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ആലിമുസ്ല്യാരുടേയും, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും പേരുകള്‍ ചരിത്ര നിഘണ്ടുകളില്‍ നിന്ന് മാറ്റുവാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കേരളാ മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ ചേര്‍ത്തല താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് വി കെ സിറാജുദ്ദീന്‍ അധ്യക്ഷത വഹിച്ചു

.ജനറല്‍ സെക്രട്ടറി പി കെ അബ്ദുല്‍ ജലീല്‍, നിസാര്‍ കോതങ്ങാട്ട്, കെ കെ ലത്തീഫ്, എം കെ ഷാഹുല്‍ ഹമീദ് സംബന്ധിച്ചു. സമരവുമായി ബന്ധമില്ലാത്ത ഇന്ത്യയെ ഒറ്റുകൊടുത്ത ബ്രിട്ടിഷ് കുഴലൂത്ത്കാരുടെ പേരുകള്‍ ഉല്‍പ്പെടുത്തുവാനുള്ള ശ്രമം അപലപനീയവും ജനാധിപത്യവിരുദ്ധവുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it