Alappuzha

കേരളത്തെ തൊഴിലന്വേഷകരില്ലാത്ത സംസ്ഥാനമാക്കി മാറ്റും: പിണറായി

കേരളത്തെ തൊഴിലന്വേഷകരില്ലാത്ത സംസ്ഥാനമാക്കി മാറ്റും: പിണറായി
X

കായംകുളം: കേരളത്തെ തൊഴിലന്വേഷകരില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കായംകുളം നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെയുള്ളവ കേരളത്തിലേക്ക് നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നിരിക്കുകയാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറുമ്പോള്‍ വന്‍തോതില്‍ തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടും. ഇതോടെ തൊഴില്‍ അന്വേഷിച്ച് നടക്കേണ്ട സാഹചര്യം ഒഴിവാകും. ഐടി മേഖല വന്‍ വികസന കുതിപ്പിലാണ്. കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരമൊരുക്കും. മൈക്രോ പ്ലാന്‍ തയ്യാറാക്കി പരമദരിദ്ര കുടുംബാവസ്ഥക്ക് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എന്‍ സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. എ എം ആരിഫ് എംപി, എം എ അലിയാര്‍, കെ എച്ച് ബാബുജാന്‍, പി അരവിന്ദാക്ഷന്‍, പി ഗാനകുമാര്‍, എന്‍ ശിവദാസന്‍, എ എ റഹീം, ജോസഫ് ജോണ്‍, ഐ ഷിഹാബുദീന്‍, സക്കീര്‍ മല്ലഞ്ചേരി, എ അന്‍ഷാദ്, പി എസ് സുള്‍ഫിക്കര്‍ സംസാരിച്ചു.

Kerala will be made a job-free state: Pinarayi

Next Story

RELATED STORIES

Share it