- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമ്പലപ്പുഴയില്‍ എം എം താഹിര്‍ എസ് ഡിപിഐ സ്ഥാനാര്‍ഥി

അമ്പലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്നു എസ് ഡിപിഐ സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് എം എം താഹിര്‍ ജനവിധി തേടും. മാവേലിക്കര മണ്ഡലത്തിലെ വള്ളികുന്നം കാഞ്ഞിപ്പുഴ സ്വദേശിയായ താഹിര്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ പ്രസിഡന്റ്, ആലപ്പുഴ ജില്ലാ സെക്രട്ടറി, പോപുലര്‍ ഫ്രണ്ട് കായംകുളം ഡിവിഷന്‍ സെക്രട്ടറി, എസ് ഡിപിഐ മാവേലിക്കര മണ്ഡലം പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി എസ് ഡിപിഐ ജില്ലാ പ്രസിഡന്റാണ്. രാഷ്ട്രീയത്തിന് അധീതമായി വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമാണ്.
തഴവ എവിഎച്ച്എസ്, ബിജെഎസ്എം മഠത്തില്‍, കെകെഎം എച്ച്എസ്എസ് ഇലിപ്പക്കുളം എന്നിവിടങ്ങളില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസവും ചാത്തന്നൂര്‍ എംഇഎസ് എന്‍ജിനീയറിങ് കോളജ്, മധുര കാമരാജ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. ഇലിപ്പക്കുളം കെകെഎം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ചെയര്‍മാന്‍, ചാത്തന്നൂര്‍ എംഇഎസ് എന്‍ജിനീയറിങ് കോളജ് കംപ്യൂട്ടര്‍ സയന്‍സ് അസോസിയേഷന്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കേരളാ സര്‍വകലാശാല കലോല്‍സവം, സംസ്ഥാന സ്‌കൂള്‍ കലോല്‍സവം എന്നിവയില്‍ വിവിധ മത്സരങ്ങളില്‍ മികച്ച ഗ്രേഡ് സ്വന്തമാക്കുകയും കരുനാഗപ്പള്ളി ഉപജില്ലാ അറബിക് കലോല്‍സവം കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍, കോളജ് മാഗസിന്‍ എഡിറ്റര്‍ ആയിട്ടുണ്ട്. തേജസ് ദിനപത്രത്തില്‍ ഏഴ് വര്‍ഷം റിപ്പോര്‍ട്ടറായി ജോലി ചെയ്തിരുന്നു. 2018ലെ പ്രളയത്തില്‍ ഇരുന്നൂറോളം പേരുടെ ജീവന്‍ രക്ഷിച്ച റെസ്‌ക്യൂ ടീമിനെ നയിക്കുകയും കൊവിഡ് മഹാമാരി, മഴക്കെടുതി, കടലാക്രമണം തുടങ്ങിയ സമയങ്ങളിലെ സന്നദ്ധ സേനയുടെ ജില്ലാ കോ-ഓഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാഞ്ഞിപ്പുഴ ദാറുന്നൂര്‍ മന്‍സില്‍ മുഹമ്മദ് തയ്യിബിന്റെയും റുഖിയത്തിന്റെയും മകനാണ്. ഷിഫാനയാണ് ഭാര്യ. ഉമര്‍ മുഷ്താഖ് എക മകനാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ പാര്‍ട്ടി മികച്ച പ്രകടനം നടത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ബിരുദധാരിയും, വ്യക്തമായ വികസന ബദല്‍ കാഴ്ച്ചപ്പാടുള്ള യുവ സ്ഥാനാര്‍ത്ഥിയെ ഇറക്കി വന്‍ മുന്നേറ്റം നടത്താന്‍ തയ്യാറെടുക്കുന്നത്.
M M Thahir is the SDPI candidate in Ampalappuzha
RELATED STORIES
യുഎസിലെ ഇസ്രായേല് എംബസിയിലെ രണ്ടു ജീവനക്കാര് കൊല്ലപ്പെട്ടു
22 May 2025 5:45 AM GMTസ്വര്ണവിലയില് വര്ധന
22 May 2025 5:25 AM GMTമുനമ്പം വഖ്ഫ് ഭൂമിയില് താമസിക്കുന്നവരെ ഒഴിപ്പിക്കരുത്, പ്രശ്നം...
22 May 2025 5:09 AM GMTഅമ്മ പുഴയിലെറിഞ്ഞു കൊന്ന കുട്ടി ലൈംഗിക പീഡനത്തിനിരയായ സംഭവം; ബന്ധു...
22 May 2025 4:14 AM GMTപരപ്പനങ്ങാടിയില് വള്ളങ്ങള് കൂട്ടിയിടിച്ച് അപകടം; ഒരാള് മരിച്ചു
22 May 2025 4:08 AM GMTമുസ്ലിം വീടുകളിലെ സിസിടിവി കാമറകള് നശിപ്പിച്ച സംഭവം: രണ്ടു പേര്...
22 May 2025 4:03 AM GMT