Alappuzha

വൃദ്ധസദനങ്ങളിലെ വാക്‌സിനേഷന്‍; ആലപ്പുഴയില്‍ ആദ്യ മൊബൈല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി

വൃദ്ധസദനങ്ങളിലെ വാക്‌സിനേഷന്‍; ആലപ്പുഴയില്‍ ആദ്യ മൊബൈല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി
X


പ്രതീകാത്മക ചിത്രം

ആലപ്പുഴ: 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 മുതല്‍ 59 വയസ്സുുവരെയുള്ള നിശ്ചിത രോഗങ്ങള്‍ ഉള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ പരമാവധി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദ്യത്തെ മൊബൈല്‍ വാക്‌സിനേഷന്‍ സംഘം പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐഎംഎയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈല്‍ യൂനിറ്റ് ആദ്യദിനം പുന്നപ്രയിലെ ശാന്തി ഭവന്‍ അന്തേവാസികള്‍ക്ക് വൃദ്ധസദനങ്ങളില്‍ എത്തി വാക്‌സിനേഷന്‍ നല്‍കി. ആരോഗ്യ വകുപ്പിന്റെ വാക്‌സിനേഷന്‍ സംഘം ശാന്തി ഭവനില്‍ തന്നെ വാക്‌സിന്‍ നല്‍കാനും തുടര്‍ന്ന് വിശ്രമിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മൊബൈല്‍ യൂനിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. ദിവസം 20000 വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിനായാണ് ജില്ലാഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൃദ്ധസദനങ്ങളിലെ പ്രായമേറിയ ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് വാക്‌സിനേഷന്‍ ചെയ്യുകയാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്തയാഴ്ചയോടെ ഒരു മൊബൈല്‍ വാക്‌സിനേഷന്‍ യൂനിറ്റ് കൂടി ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. 160 അന്തേവാസികളാണ് ഇവിടെയുള്ളത്. വാക്‌സിനേഷന്‍ പ്രക്രിയ വളരെ ഊര്‍ജ്ജിതമായി ജില്ലയില്‍ മുന്നോട്ടുപോവുകയാണെന്നും 16 സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്‍ നല്‍കുന്നതിന് ഇപ്പോള്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എല്‍ അനിതകുമാരി പറഞ്ഞു.

Next Story

RELATED STORIES

Share it