- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാന്‍ കൊച്ചി നഗരത്തിനായി പ്രത്യേക പാക്കേജ് നടപ്പിലാക്കണം :എസ്ഡിപിഐ
2021ല്‍ മാത്രം 921 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, 2022 ആഗസ്തില്‍ മാത്രം ജില്ലയില്‍ 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ മാസവും കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കൊച്ചി: ലഹരി വസ്തുക്കള്‍ പിടികൂടിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൊച്ചി നഗരം ഇന്ത്യയില്‍ നാലാം സ്ഥാനത്താണെന്ന എന്‍ഡിപിഎസ് റിപ്പോര്‍ട്ട് ഭയപ്പെടുത്തുന്നതാണെന്നും കൊച്ചി നഗരത്തിലേക്കുള്ള ലഹരി വസ്തുക്കളുടെയും രാസ ലഹരി വസ്തുക്കളുടെയും ഒഴുക്ക് തടയാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെഎ മുഹമ്മദ് ഷമീര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
2021ല്‍ മാത്രം 921 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍, 2022 ആഗസ്തില്‍ മാത്രം ജില്ലയില്‍ 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ മാസവും കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഏറ്റവും അപകടകരമായ രാസ ലഹരി വസ്തുക്കളുടെ ഒഴുക്ക് വര്‍ധിച്ചതോടെ വിദ്യാര്‍ത്ഥികളുടെ ഇടയിലും ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാര്‍ നടപടികളും നിയമങ്ങളും ദുര്‍ബലമായതാണ് ഇടനില കച്ചവടക്കാര്‍ക്ക് വീണ്ടും വീണ്ടും ലഹരി കച്ചവടം ചെയ്യാന്‍ ധൈര്യം നല്‍കുന്നത്. നിലവില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചാല്‍ കുറഞ്ഞ ദിവസങ്ങളില്‍ ജാമ്യം ലഭിച്ചു പോകുന്ന സാഹചര്യമുണ്ട്. ലഹരി ഉല്‍പ്പന്നങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുന്നവരെ പിടിച്ചാല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജെജെ ആക്ട് പ്രകാരം കേസ് എടുക്കാന്‍ എക്‌സ്സൈസ് ഡിപ്പാര്‍ട്‌മെന്റ്‌നു അധികാരമില്ലാത്തതും ഒരു പരിമിതിയാണ്. അതിനുള്ള അധികാരം കൂടി സര്‍ക്കാര്‍ എക്‌സ്സൈസ് വകുപ്പിന് നല്‍കേണ്ടതുണ്ട്. ഒരേസമയം, അന്താരാഷ്ട്ര മാഫിയകളെയും അവരുടെ ഇടനിലകാരെയും നിയന്ത്രിച്ച് ലഹരിയുടെ ലഭ്യത കുറക്കുകയും ഉപയോഗിക്കുന്നവരില്‍ നിരന്തര ബോധവല്‍ക്കരണവും മറ്റു മനഃശാസ്ത്ര പരമായ ഇടപെടലുകളും നടത്തേണ്ടതുമുണ്ട്.
RELATED STORIES
ലോകകപ്പ് യോഗ്യത; നെയ്മര്, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTക്രിസ്റ്റ്യാനോ റൊണാള്ഡോക്ക് ക്ലബ്ബ് ഫുട്ബോള് ലോകകപ്പ് കളിക്കാന്...
21 May 2025 9:30 AM GMTഏയ്ഞ്ചല് ഡി മരിയ ക്ലബ്ബ് ഫുട്ബോളില് നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMT119 വര്ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില് പുതുചരിത്രമെഴുതി ക്രിസ്റ്റല് ...
18 May 2025 5:29 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല് ഇന്ന് തിരിച്ചെത്തുന്നു; ആര്സിബിയും...
17 May 2025 7:25 AM GMTലോകകപ്പ് ഫുട്ബോള് യോഗ്യതാ മല്സരം; അര്ജന്റീനന് ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT