Ernakulam

എറണാകുളം ജില്ലയില്‍ ഇന്ന് 835 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.57 ശതമാനം

എറണാകുളം ജില്ലയില്‍ ഇന്ന് 835 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.57 ശതമാനം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 835 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത് 816 പേര്‍ക്കാണ്. ഇന്ന് 963 പേര്‍ രോഗമുക്തി നേടി. ഉറവിടമറിയാത്ത 18 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരായ ഒരു കേസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 1408 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1859 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32713 ആണ്. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 7740 ആണ്. ഇന്ന് ജില്ലയില്‍നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍- സ്വകാര്യമേഖലകളില്‍നിന്നും 7903 സാംപിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.57 ആണ്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകീട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 11869 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1023 ആദ്യഡോസും, 10846 സെക്കന്റ് ഡോസുമാണ്. കൊവിഷീല്‍ഡ് 11400 ഡോസും, 439 ഡോസ് കൊവാക്‌സിനും, 30 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. ജില്ലയില്‍ ഇതുവരെ 4991773 ഡോസ് വാക്‌സിനാണ് നല്‍കിയത്. 2982793 ആദ്യ ഡോസ് വാക്‌സിനും, 2008980 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 4456302 ഡോസ് കൊവിഷീല്‍ഡും, 519942 ഡോസ് കൊവാക്‌സിനും, 15529 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്.

Next Story

RELATED STORIES

Share it