- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവം: അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസിനെയും സുജേഷ് മേനോനെയും ചോദ്യം ചെയ്യും

കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനാ കേസില്‍ രണ്ട് അഭിഭാഷകരെ ചോദ്യം ചെയ്യും. അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നാളെ നോട്ടീസ് നല്‍കും. ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിലാണ് നടപടി. തെളിവ് നീക്കാനാവശ്യപ്പെട്ടത് ഫിലിപ്പ് ടി വര്‍ഗീസാണെന്ന് ഹാക്കര്‍ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.
ദിലീപുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നില്ലെന്നാണ് ഹാക്കര്‍ സായി ശങ്കര്‍ പറയുന്നത്. ഫോണില്‍ നിന്ന് നശിപ്പിച്ചത് സുപ്രധാന രേഖകളാണെന്ന് അറിയില്ലായിരുന്നു. രേഖകള്‍ നശിപ്പിക്കുമ്പോള്‍ ദിലീപ് കൂടെയുണ്ടായിരുന്നു. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചത് താനാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതിയെ സമീപിച്ചിട്ടില്ല. ദിലീപിന്റെ ഫോണ്‍രേഖ നശിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്. നശിപ്പിച്ചുകളഞ്ഞതില്‍ കോടതി രേഖകളുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ രേഖകളാണ് നശിപ്പിച്ചത്.
വാട്‌സ് ആപ്പിലുണ്ടായിരുന്നത് കോടതി രേഖകളാണ്. വാട്‌സ് ആപ്പിലേക്ക് ഫോര്‍വേഡ് ചെയ്ത് വന്നതാണിവ. നടിയുടെ സ്‌റ്റേറ്റ്‌മെന്റുകളായിരുന്നു പലതും. കോടതിയില്‍ നിന്ന് കിട്ടുന്ന രേഖകളല്ലെന്ന് തന്നോട് പറഞ്ഞിരുന്നു. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിക്കാന്‍ പറഞ്ഞു. ഫോണില്‍ പള്‍സര്‍ സുനിയുടെ ചിത്രങ്ങളുണ്ടായിരുന്നില്ല. 2019, 2020 കാലത്തെ ചിത്രങ്ങളാണ് ഫോണില്‍ അധികവുമുണ്ടായിരുന്നതെന്നും സായി ശങ്കര്‍ പറയുന്നു.
RELATED STORIES
ഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMT