Ernakulam

എറണാകുളത്ത് ഇന്ന് 54 പേര്‍ക്ക് കൊവിഡ്; 53 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം

എറണാകുളത്ത് ഇന്ന് 54 പേര്‍ക്ക് കൊവിഡ്; 53 പേര്‍ക്കും സമ്പര്‍ക്കം വഴി രോഗം
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ക്കും രോഗം സമ്പര്‍ക്കം വഴിയാണ് പിടിപെട്ടത്. ദുബയില്‍ നിന്നെത്തിയ 25 വയസുള്ള മട്ടാഞ്ചേരി സ്വദേശിയാണ് മറ്റൊരാള്‍. ഇന്ന് 138 പേര്‍ രോഗമുക്തി നേടി. മട്ടാഞ്ചേരി,ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി, കളമശേരി മേഖലകളിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മട്ടാഞ്ചേരിയിലാണ് ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒമ്പതു പേര്‍ക്കാണ് ഇവിടെ ഇന്ന് രോഗം കണ്ടെത്തിയത്. േ

ഫാര്‍ട് കൊച്ചി, കുമ്പളങ്ങി എന്നിവടങ്ങളില്‍ അഞ്ചു പേര്‍ക്ക് വീതവും കളമശേരിയില്‍ നാലു പേര്‍ക്കും, കലൂരിലും പാറക്കടവിലും കോതമംഗലത്തും മൂന്നു പേര്‍ക്ക് വീതവും, ചെല്ലാനം,അങ്കമാലി തുറവൂര്‍മേഖലകളില്‍ രണ്ടു പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൂടാതെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ മുളവുകാട് സ്വദേശിനി, ഐഎന്‍എച്ച്എസ് സഞ്ജീവനിയിലെ ഒരാള്‍, ചൂര്‍ണിക്കര സ്വദേശി, തൃക്കാക്കര സ്വദേശിനി, നിലവില്‍ തൃപ്പുണിത്തുറയില്‍ താമസിച്ച് കടവന്ത്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്ന വ്യക്തി, നിലവില്‍ തൃപ്പുണിത്തുറയില്‍ താമസിച്ച് കടവന്ത്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്ന വ്യക്തി, പള്ളിപ്പുറം സ്വദേശി, പള്ളുരുത്തി സ്വദേശിനി,മഴുവന്നൂര്‍ സ്വദേശി,മുളവുകാട് സ്വദേശി,നിലവില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനായ പാലാരിവട്ടം സ്വദേശി,എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ ഏലൂര്‍ സ്വദേശി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ ചെല്ലാനം സ്വദേശി,വടുതല സ്വദേശി,നിലവില്‍ തൃപ്പുണിത്തുറയില്‍ താമസിച്ച് കടവന്ത്രയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയുന്ന വ്യക്തി, തൃക്കാക്കര സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്ന് 138 പേര്‍ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 127 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 7 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 4 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് 913 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 755 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10878 ആണ്. ഇതില്‍ 9061 പേര്‍ വീടുകളിലും, 123 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1694 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 55 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ്എല്‍റ്റി സികളില്‍ നിന്നുമായി 98 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 1158 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി 784 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1003 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 761 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ ലാബുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നുമായി ഇന്ന് 2189 സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.


Next Story

RELATED STORIES

Share it