Ernakulam

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരത്തിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെമന്ന് ഹൈക്കോതി

വെള്ളക്കെട്ടുണ്ടാകുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മേയറുള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നു ം അടിയന്തിര നടപടി സ്വീകരിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ കണ്‍വീനര്‍ ജില്ലാ കലക്ടറായിരിക്കും. ചീഫ് സെക്രട്ടറി /എല്‍എസ്ജി പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൊച്ചി നഗരസഭ സെക്രട്ടറി ,കൊച്ചി മെട്രോ, സിയാല്‍, ജല വിഭവ വകുപ്പ് എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശം നല്‍കി

കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരത്തിന് പ്രത്യേക ദൗത്യ സംഘത്തെ നിയോഗിക്കണമെമന്ന് ഹൈക്കോതി
X

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹാരത്തിന് പ്രത്യേക ദൗത്യ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. വെള്ളക്കെട്ടുണ്ടായപ്പോള്‍ കൊച്ചി കോര്‍പറേഷന്‍ അവസരത്തിനൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്നു കോടതി വിമര്‍ശിച്ചു.വെള്ളക്കെട്ടുണ്ടാകുന്ന പ്രശ്നം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മേയറുള്‍പ്പടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ടെന്നു ം അടിയന്തിര നടപടി സ്വീകരിക്കുമെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ കണ്‍വീനര്‍ ജില്ലാ കലക്ടറായിരിക്കും. ചീഫ് സെക്രട്ടറി /എല്‍എസ്ജി പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൊച്ചി നഗരസഭ സെക്രട്ടറി ,കൊച്ചി മെട്രോ, സിയാല്‍, ജല വിഭവ വകുപ്പ് എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശം നല്‍കി. ഭന്തഗോപുരത്തിലിരിക്കുന്നവര്‍ ഇന്നലത്തെ പരാമര്‍ശത്തില്‍ കോടതിയെ വിമര്‍ശിച്ചേക്കം, പക്ഷെ സാധാരണക്കാര്‍ അതില്‍ ആശ്വാസം കൊള്ളുമെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.

സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായം ഇല്ലാതെ ഇത്തരം സമയങ്ങളില്‍ കോര്‍പറേഷന് ഫലപ്രദമായി ഇടപെടാന്‍ ആകില്ല എന്ന് നഗരസഭയും കോടതിയെ അറിയിച്ചു. നഗരസഭാ ഒഴിവുകഴിവുകള്‍ പറയുന്നത് അവര്‍ പരാജയപ്പെട്ടു എന്നതിന്റെ ഉദാഹരണം ആണെന്നും കോടതി വിമര്‍ശിച്ചു.വെള്ളക്കെട്ട് പ്രശ്നത്തില്‍ നഗരസഭയെ ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടി കിട്ടിയില്ലെന്നും സര്‍ക്കാരും കോടതിയെ അറിയിച്ചു.ജില്ലാ കലക്ടര്‍ ഇന്ന് തന്നെ പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്നും കോടതി വ്യക്തമാക്കി. വെള്ളക്കെട്ടിനു കാരണം വേലിയേറ്റമാണെന്ന കോര്‍പറേഷന്‍ വാദം കോടതി തള്ളി. വേലിയേറ്റമാണ് കാരണമെന്നതിനു തെളിവു കാണിക്കുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ബ്രേക്ക് ത്രൂ ഓപ്പറേഷനിലൂടെ മാലിന്യങ്ങള്‍ നീങ്ങിയപ്പോള്‍ വെള്ളം ഇറങ്ങിപോയതു കണ്ടില്ലേയെന്നു കോടതി ആരാഞ്ഞു. അശാസ്ത്രീയമായ കാരണങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കരുതെന്നു കോടതി വ്യക്തമാക്കി. ജനങ്ങള്‍ മാലിന്യങ്ങള്‍ തോടുകളിലേക്കു എറിയുന്നതു തടയാന്‍ റസിഡന്റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

നഗരത്തില്‍ വെള്ളപൊക്ക ഭീഷണിയുണ്ടാകുമ്പോള്‍ കോര്‍പറേഷന്‍ ദുരന്ത നിവാരണ അധികാരങ്ങള്‍ ഉപയോഗിക്കണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടില്‍ ഇത്തരത്തിലൊരു പ്രവര്‍ത്തനമുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി. കോര്‍പറേഷനു കൃത്യമായ മഴമാപ്പു പോലുമില്ലെന്നു അമിക്കസ് ക്യുറി കോടതിയില്‍ അറിയിച്ചു. കോര്‍പ്പറേഷനു ഒറ്റയ്ക്കു വെള്ളക്കെട്ടിനു പരിഹാരം കാണാനാവില്ലെന്നു വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കാന്‍ കോടതി തീരുമാനിച്ചത്. പ്രത്യേക ദൗത്യ സംഘത്തെ സംബന്ധിച്ചു പത്തു ദിവസത്തിനകം ഉത്തരവിറാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ഇടപെടലുകൊണ്ടാണ് ജില്ലാ കലക്ടര്‍ മുന്നിട്ടിറങ്ങിയതെന്നു കോടതി വ്യക്തമാക്കി.കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Next Story

RELATED STORIES

Share it