Ernakulam

ജനങ്ങളും ഭരണകൂടവും ഏല്‍പ്പിച്ച വിശ്വാസം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ കാത്തുസൂക്ഷിക്കണം: ഗുലാബ് ചന്ദ് യാദവ്

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോര്‍പ്പറേറ്റ് ലോസ് ആന്റ് കോര്‍പ്പറേറ്റ് ഗവേണനന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ശാഖയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കോര്‍പ്പറേറ്റ് നിയമങ്ങള്‍ എന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ജനങ്ങളും ഭരണകൂടവും ഏല്‍പ്പിച്ച വിശ്വാസം ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ കാത്തുസൂക്ഷിക്കണം: ഗുലാബ് ചന്ദ് യാദവ്
X

കൊച്ചി: ജനങ്ങളും ഭരണകൂടവും സമൂഹവും വലിയ വിശ്വാസം ഏല്‍പ്പിച്ചവരാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെന്നും അതിന്റെ ഉത്തരവാദിത്വം കാണിക്കുന്നിടത്താണ് നേട്ടമെന്നും കേരള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഗുലാബ് ചന്ദ് യാദവ്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ കോര്‍പ്പറേറ്റ് ലോസ് ആന്റ് കോര്‍പ്പറേറ്റ് ഗവേണനന്‍സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം ശാഖയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കോര്‍പ്പറേറ്റ് നിയമങ്ങള്‍ എന്ന ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുതരമായ തെറ്റുകള്‍ വരുത്തിയാല്‍ അത് കണ്ടെത്താനും തിരുത്താനും സാധിച്ചേക്കും. എന്നാല്‍ തീര്‍ത്തും നിസ്സാരമായ തെറ്റുകളായിരിക്കും ശ്രദ്ധയില്‍പ്പെടാതെ പോവുക. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രത പാലിക്കുകയും ഉറക്കത്തില്‍ പോലും ഉണര്‍ന്നിരിക്കുന്നവരാവുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രഫഷണല്‍ ധാര്‍മികത കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം കൂടുതല്‍ പ്രതീക്ഷിക്കുകയും അന്ധമായി വിശ്വസിക്കുന്ന സമൂഹത്തിനും സര്‍ക്കാറിനും പ്രതീക്ഷയ്ക്കപ്പുറത്ത് നല്‍കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേറ്റ് ലോസ് ആന്റ് കോര്‍പറേറ്റ് ഗവേണനന്‍സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീപ്രിയ കുമാര്‍ അധ്യക്ഷത വഹിച്ചു.സെമിനാറില്‍ ശ്രീപ്രിയ കുമാര്‍, ഗണേഷ് ബാലകൃഷ്ണന്‍, ജോമോന്‍ കെ ജോര്‍ജ്ജ് എന്നിവര്‍ കോര്‍പറേറ്റ് ലോസ് ആന്റ് കോര്‍പറേറ്റ് ഗവേണനന്‍സുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it