Ernakulam

ദേശീയ പാത വികസനം : സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

എറണാകുളം ജില്ലയില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയാണ് ദേശീയ പത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത്. ഈ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഉപജീവനം കണ്ടെത്തുന്ന വ്യാപാരികളാണ് ഇപ്പോള്‍ കുടിയിറക്കപ്പെടുന്നതെന്ന് ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജ്മല്‍ എന്നിവര്‍ പറഞ്ഞു

ദേശീയ പാത വികസനം : സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
X

കൊച്ചി : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്കെപ്പെടുന്ന വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയുടെ വിതരണം നിലച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിലേയ്ക്ക്. എറണാകുളം ജില്ലയില്‍ മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെയാണ് ദേശീയ പത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത്. ഈ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി വ്യാപാര സ്ഥാപനങ്ങള്‍ നടത്തി ഉപജീവനം കണ്ടെത്തുന്ന വ്യാപാരികളാണ് ഇപ്പോള്‍ കുടിയിറക്കപ്പെടുന്നതെന്ന് ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജ്മല്‍ എന്നിവര്‍ പറഞ്ഞു.

ഉപജീവനമാര്‍ഗം നഷ്ടപ്പെടുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയും മറ്റ് സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരുന്നതെന്നെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ജിമ്മി ചക്യത്തും, ഷാജഹാന്‍ അബ്ദുള്‍ ഖാദറും പറഞ്ഞു. എന്നാല്‍ കടമുറികള്‍ വാടകയ്‌ക്കെടുത്ത് വ്യാപാരം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ 75000 രൂപമാത്രമാണ് നഷ്ടപാരിഹാരമായി നല്‍കുന്നത്. ഈ തുകയുടെ വിതരണവും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. നഷ്ട പരിഹാര തുക മുന്‍കൂറായി നല്‍കാത്ത പക്ഷം കടകള്‍ ഒഴിഞ്ഞുകൊടുക്കില്ലെന്നും ദേശീയ പാത ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it