Ernakulam

സ്വകാര്യ ബസ് തൊഴിലാളികളുടെ പ്രതിസന്ധി:സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ് ഡി ടി യു

ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ കുടുംബം ഗുരുതര പ്രതിസന്ധിയിലാണ്.ലോക്ക് ഡൗണ്‍ മൂലം കെ എസ് ആര്‍ ടി സിയുടെ വന്‍ നഷ്ടത്തെ പറ്റി വിലപിക്കുന്ന ഗതാഗത മന്ത്രി അതിനേക്കാള്‍ നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖല കണ്ടില്ലെന്ന് നടിക്കുകയാണ്. ടാക്‌സ് അടവില്‍ ഇളവ് നല്‍കി എന്നതിനപ്പുറം ഈ മേഖലയെ സര്‍ക്കാര്‍ അവഗണിച്ചു കളഞ്ഞു

സ്വകാര്യ ബസ് തൊഴിലാളികളുടെ പ്രതിസന്ധി:സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എസ് ഡി ടി യു
X

കൊച്ചി : സ്വകാര്യ ബസ് തൊഴിലാളികള്‍ അനുഭവിക്കുന്ന ഗുരുതര തൊഴില്‍ പ്രതിസന്ധി മറി കടക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എസ് ഡി ടി യു ജില്ലാ ജനറല്‍സെക്രട്ടറി സുധിര്‍ ഏലൂക്കര ആവശ്യപ്പെട്ടു.ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ കുടുംബം ഗുരുതര പ്രതിസന്ധിയിലാണ്.ലോക്ക് ഡൗണ്‍ മൂലം കെ എസ് ആര്‍ ടി സിയുടെ വന്‍ നഷ്ടത്തെ പറ്റി വിലപിക്കുന്ന ഗതാഗത മന്ത്രി അതിനേക്കാള്‍ നഷ്ടം നേരിടുന്ന സ്വകാര്യ ബസ് മേഖല കണ്ടില്ലെന്ന് നടിക്കുകയാണ്.

ടാക്‌സ് അടവില്‍ ഇളവ് നല്‍കി എന്നതിനപ്പുറം ഈ മേഖലയെ സര്‍ക്കാര്‍ അവഗണിച്ചു കളഞ്ഞു. ക്ഷേമ നിധിയില്‍ അംഗമായവര്‍ക്ക് സഹായം പ്രഖ്യാപിച്ചപ്പോള്‍ ക്ഷേമ നിധി അംഗങ്ങളല്ലാത്ത ഭൂരിപക്ഷം ബസ് തൊഴിലാളികളും സഹായത്തിനു അനര്‍ഹരായി. ലോക്ക് ഡൌണില്‍ ഇളവുകള്‍ നേടി മറ്റു മേഖലകളിലെ പ്രതിസന്ധികള്‍ മറി കടന്നു തുടങ്ങുമ്പോള്‍ പ്രതിസന്ധിയുടെ തീരാ കയത്തിലാണ് ബസ് തൊഴിലാളികള്‍ അദ്ദേഹം കൂട്ടി ചേര്‍ത്തു. ബസ് തൊഴിലാളികളുടെ പുനരധിവാസത്തിനുതകുന്ന സഹായ പദ്ധതി നിര്‍ദേശങ്ങള്‍ ഗതാഗത മന്ത്രിക്കും കലക്ടര്‍ക്കും സമര്‍പ്പിക്കുമെന്ന് എസ് ഡി ടി യു ജില്ലാ ജനറല്‍സെക്രട്ടറി സുധിര്‍ ഏലൂക്കര അറിയിച്ചു.

Next Story

RELATED STORIES

Share it