Ernakulam

മുനമ്പത്ത് യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍

മുനമ്പത്ത് യുവാവ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍
X

കൊച്ചി: മുനമ്പത്ത് വീട്ടിനുള്ളില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുനമ്പം മാവുങ്കല്‍ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഫോണ്‍ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. 'മരിച്ചയാളുടെ മാലയും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് മോഷണശ്രമമാണെന്ന് സംശയിക്കുന്നത്. തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. കുറച്ചുകാലമായി യുവാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു', പ്രദേശവാസി പറഞ്ഞു.




Next Story

RELATED STORIES

Share it