- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന സംശയത്തില്‍ പോലിസ് അന്വേഷണം തുടങ്ങി. ആലടി സ്വദേശി സുരേഷാണ് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്.
സുരേഷും ഭാര്യയും കാറില്‍ സഞ്ചരിക്കവെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭാര്യ ഉപേക്ഷിച്ച് സുരേഷ് പോയെന്നാണ് പോലിസ് പറയുന്നത്. രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. ഇവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സുരേഷും അപകടത്തില്‍പ്പെട്ട സ്ത്രീയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിങ്ങില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ മദ്യ ലഹരിയിലുള്ള ഇയാളുടെ മൊഴി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലിസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ.
RELATED STORIES
അബ്ദുല്‍ റഹ്മാന്റെ കൊലപാതകം: ഹിന്ദുത്വ നേതാക്കളെ പ്രതിയാക്കണമെന്ന്...
31 May 2025 5:11 AM GMTദലിത് വിവാഹചടങ്ങിനെ ആക്രമിച്ച 35 പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്;...
31 May 2025 3:49 AM GMT''കിടക്ക ഒഴിവില്ലെങ്കില്‍ ആ ദയാമി സ്ത്രീയെ കൊല്ലൂ; ഇത്തരക്കാരെ...
31 May 2025 2:55 AM GMTഅഞ്ച് കോടി രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍...
30 May 2025 4:49 PM GMTമുഷീര്‍ ഖാനെ പരിഹസിച്ച് കോഹ് ലി; 'ഇയാള്‍ വെള്ളം കൊണ്ടുവരുന്ന ആളാണ് ' ; ...
30 May 2025 4:07 PM GMT5.31 കോടി രൂപ ചെലവില്‍ നിര്‍മിച്ച വാട്ടര്‍ടാങ്ക് രണ്ടാം വര്‍ഷം...
30 May 2025 4:02 PM GMT