- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലളിതമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനാഘോഷം; കൊവിഡിനെതിരേ പ്രതിജ്ഞാബദ്ധരാവണമെന്ന് മന്ത്രി എം എം മണി
പരേഡ് കമാന്റര്‍ കെ വി ഡെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിമിതമായ പരേഡില്‍ ആര്‍എസ്ഐ സുനില്‍ പി.എം നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, സബ് ഇന്‍സ്പെക്ടര്‍ പി എസ് പുഷ്പ നയിച്ച വുമണ്‍ ലോക്കല്‍ പോലിസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍ നയിച്ച എക്സൈസ് വകുപ്പിന്റെ പ്ലറ്റൂണുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.
ഇടുക്കി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ ആദരവോടെ ഓര്‍ക്കുന്ന വേളയില്‍ ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കാനും കൊവിഡിനെതിരേ പോരാടാനും ഏവരും പ്രതിജ്ഞാബദ്ധരാവണമെന്ന് മന്ത്രി എം എം മണി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ലോകത്താകെ രോഗവ്യാപനം വര്‍ധിച്ചുവരികയാണ്. കൊവിഡിനെതിരേ വിവിധ രാജ്യങ്ങളില്‍ നടക്കുന്ന ഗവേഷണങ്ങള്‍ വിജയകരമാവുമെന്ന് ആശിക്കാം. സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായ പ്രവര്‍ത്തനമാണ് സര്‍ക്കാരും വിവിധ രാഷ്ട്രീയ-സന്നദ്ധ സംഘടനകളും ചേര്‍ന്ന് നടത്തുന്നത്.
ലോകം കൊവിഡിനെതിരേ നടത്തുന്ന പോരാട്ടത്തിലും പ്രതിരോധപ്രവര്‍ത്തനങ്ങളിലും നമ്മുടെ രാജ്യവും സംസ്ഥാനവും ഫലപ്രദമായി ഇടപെടുന്നുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം മഹത്തരമാണ്. കൊവിഡിനെ തുടര്‍ന്ന് ലോകം നേരിടാന്‍ പോവുന്നത് പട്ടിണിയും ദാരിദ്ര്യവുമാണ്. ഇത് മുന്നില്‍കണ്ട് ഭക്ഷ്യ ഉല്പാദനരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനം വിജയകരമായി മുന്നേറുന്നു. പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങള്‍ ഏറെ ദു:ഖകരമാണെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലാ ആസ്ഥാനമായ കുയിലിമലയിലെ പോലിസ് സായുധസേനാ ക്യാംപില്‍ 74ാമത് സ്വാതന്ത്യദിനാഘോഷത്തില്‍ മന്ത്രി എം എം മണി ദേശീയപതാക ഉയര്‍ത്തി. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് തികച്ചും ലളിതമായാണ് ചടങ്ങ് നടത്തിയത്. വിശിഷ്ടവ്യക്തികള്‍ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാന്റര്‍ കെ വി ഡെന്നിയുടെ നേതൃത്വത്തില്‍ നടന്ന പരിമിതമായ പരേഡില്‍ ആര്‍എസ്ഐ സുനില്‍ പി.എം നയിച്ച ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ്, സബ് ഇന്‍സ്പെക്ടര്‍ പി എസ് പുഷ്പ നയിച്ച വുമണ്‍ ലോക്കല്‍ പോലിസ്, എക്സൈസ് ഇന്‍സ്പെക്ടര്‍ ജി വിജയകുമാര്‍ നയിച്ച എക്സൈസ് വകുപ്പിന്റെ പ്ലറ്റൂണുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്.
എസ്ഐ മത്തായി ജോണിന്റെ നേതൃത്വത്തിലുള്ള ടീം ബാന്റ് വാദ്യം ഒരുക്കി. അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി, റോഷി അഗസ്റ്റിന് എം എല്‍എ, ജില്ലാ കലക്ടര്‍ എച്ച് ദിനേശന്, ജില്ലാ പോലിസ് മേധാവി ആര് കറുപ്പസ്വാമി, അസി. കലക്ടര്‍ സൂരജ് ഷാജി, എഡിഎം ആന്റണി സ്കറിയ തുടങ്ങിയവരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ജില്ലാ കലക്ടര്‍, ജില്ലാ പോലിസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് എന്നിവയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്തു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMT