Idukki

ഇടുക്കി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

ഇടുക്കി മാങ്കുളത്ത് ട്രാവലര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; 17 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്
X

ഇടുക്കി: മാങ്കുളം ആനക്കുളം പേമരം വളവില്‍ വാഹനാപകടം. വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലര്‍ 30 അടി താഴ്ച്ചയിലേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് ആനക്കുളത്തേക്ക് വിനോദ സഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്.മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 17 പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ആനക്കുളത്ത് ബുക്ക് ചെയ്തിരുന്ന താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. കുത്തനെയുള്ള ഇറക്കമിറങ്ങുന്നതിനിടയില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ കൊക്കയിലേക്ക് തല കീഴായി പതിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. മുമ്പ് ഈ ഗ്രോട്ടോ വളവില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിന് ശേഷം ഇവിടെ വളവിന് വീതി വര്‍ധിപ്പിക്കുകയും ക്രാഷ് ബാരിയറുകളും അപകട മുന്നറിയിപ്പ് ബോഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.ഇതിന് ശേഷമാണിപ്പോള്‍ വീണ്ടും പ്രദേശത്ത് അപകടം സംഭവിച്ചിട്ടുള്ളത്.പാതയോരത്തെ സുരക്ഷാവേലി തകര്‍ത്താണ് വാഹനം താഴേക്ക് പതിച്ചത്.



Next Story

RELATED STORIES

Share it