- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാര്‍ വര്‍ക്ക് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് മയ്യിലില്‍ പിടിയില്‍
മലപ്പുറം കൊണ്ടോട്ടിയിലെ ചെറുപറമ്പ് കോളനിറോഡില്‍ കാവുങ്കല്‍ നമ്പിലത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ കെ എന്‍ മുജീബ്‌റഹ്മാനാണ് അറസ്റ്റിലായത്.

മയ്യില്‍: കാര്‍ വര്‍ക്ക് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് മയ്യില്‍ പോലിസിന്റെ പിടിയിലായി. മലപ്പുറം കൊണ്ടോട്ടിയിലെ ചെറുപറമ്പ് കോളനിറോഡില്‍ കാവുങ്കല്‍ നമ്പിലത്ത് വീട്ടില്‍ മുഹമ്മദിന്റെ മകന്‍ കെ എന്‍ മുജീബ്‌റഹ്മാനാണ് അറസ്റ്റിലായത്.
ഈ മാസം 18ന് രാത്രി 11ന് കുറ്റിയാട്ടൂര്‍ സൂപ്പിപിടികയിലെ കെ ടി അനീഷിന്റെ ഉടമസ്ഥതയിലുള്ള മെട്രോ കാര്‍ എന്ന വര്‍ക്ക് ഷോപ്പ് ഗേറ്റ് പൊളിച്ച് അകത്ത് കയറി കളവ് നടത്താന്‍ ശ്രമിച്ചതിന് മയ്യില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് പ്രതി പിടിയിലായത്.
കൃത്യത്തിന് ഉപയോഗിച്ച കെഎല്‍ 14 എഫ് 2483 നമ്പര്‍ സുമോ വാഹനത്തില്‍ സഞ്ചരിക്കവേ ഇന്ന് വൈകീട്ട് 4.35നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മയ്യില്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ്, എസ് ഐ കെ സുരേഷ്, എഎസ്‌ഐമാരായ രാജേഷ്, അസ്‌കര്‍, സിപിഒമാരായ വിജില്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതി ബലാല്‍സംഗം, വധശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിക്കെതിരേ ധാരാളം കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
RELATED STORIES
18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്...
3 Jun 2025 6:13 PM GMTഐപിഎല്‍ കിരീടവകാശിയാവാന് പഞ്ചാബ് നേടണം 191 റണ്‍സ്; ഒരു വിക്കറ്റ്...
3 Jun 2025 4:41 PM GMTകോഴിയും മീനുമായി പോവുകയായിരുന്ന വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം
3 Jun 2025 3:45 PM GMTവിശാല്‍ഗഡ് കോട്ടയിലെ ദര്‍ഗയില്‍ ബലി ചടങ്ങുകള്‍ക്ക് അനുമതി നല്കി...
3 Jun 2025 3:07 PM GMTസ്കൂട്ടറില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു
3 Jun 2025 2:58 PM GMTഓണ്‍ലൈന്‍ തട്ടിപ്പ്; മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടി രൂപ നഷ്ടമായി
3 Jun 2025 2:53 PM GMT