- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആയുഷ് വകുപ്പ് ജീവനക്കാരും കൊവിഡ് ഡ്യൂട്ടിക്ക്; ആദ്യഘട്ട പരിശീലനം തുടങ്ങി
കണ്ണൂര്‍: കൊവിഡ് 19 വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആയുഷ് വകുപ്പ് ജീവനക്കാരും സേവനത്തിനൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ജില്ലാ ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ക്ക് പരിശീനം നല്‍കി. കൊവിഡ് രോഗ ചികില്‍സയ്ക്കായി ഒരുക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുള്‍പ്പെടെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം നല്‍കിയത്. കൊവിഡ് രോഗികളുമായി ഇടപഴകുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, പ്രതിരോധ നടപടികള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ളവ ധരിക്കേണ്ട രീതി, അണുനശീകരണം തുടങ്ങിയ കാര്യങ്ങളിലായിരുന്നു പരിശീലനം.
ജില്ലാ ആശുപത്രി യോഗ ഹാളില്‍ നടന്ന പരിശീലനം ആശുപത്രി സൂപ്രണ്ട് ഡോ. ടി സുധ ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹം ഒന്നാകെ രംഗത്തിറങ്ങേണ്ട സമയമാണിതെന്നും രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുകയെന്നതാണ് കൊവിഡ് വ്യാപനം തടയാനുള്ള ഫലപ്രദമായ മാര്‍ഗമെന്നും അവര്‍ പറഞ്ഞു. പരിശീലനത്തിന് ആയുഷ് ഡിപിഎം ഡോ. അജിത്ത് അധ്യക്ഷത വഹിച്ചു. ബിജി വര്‍ഗീസ്, സിസ്റ്റര്‍ ലൂസിയെന്‍, ഇ സുവര്‍ണ നേതൃത്വം നല്‍കി. ലേ സെക്രട്ടറി എം എസ് വിനോദ് സംസാരിച്ചു. ജില്ലയിലെ മറ്റ് ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍ക്ക് വരുംദിവസങ്ങളില്‍ കൊവിഡ് ഡ്യൂട്ടി പരിശീലനം നല്‍കും.
AYUSH department employees on Kovid duty; The first phase of training began
RELATED STORIES
ചെകുത്താന്മാരെ പരിശീലിപ്പിക്കാന്‍ കപ്പിത്താന്മാരുടെ നാട്ടില്‍...
29 Oct 2024 5:14 PM GMTവിനീഷ്യസിന് ബാലണ്‍ ഡി ഓര് ലഭിക്കാത്തതിന് പിന്നില്‍ വര്‍ണ്ണവിവേചനം
29 Oct 2024 6:46 AM GMTബാലണ്‍ ഡി ഓര് പുരസ്കാരം റോഡ്രിക്ക്
29 Oct 2024 2:13 AM GMTഎറിക് ടെന്‍ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
28 Oct 2024 1:51 PM GMTസാന്റിയാഗോയില്‍ റയല്‍ ചാരം; സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോ...
27 Oct 2024 2:54 AM GMTഐഎസ്എല്‍; പക വീട്ടാനാവാതെ കേരളാ ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിന്റെ...
25 Oct 2024 5:28 PM GMT