Kannur

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 93 പേര്‍ക്കു രോഗമുക്തി

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 93 പേര്‍ക്കു രോഗമുക്തി
X

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും വീടുകളിലും ചികില്‍സയിലായിരുന്ന 93 പേര്‍ക്ക് കൂടി ഇന്ന് രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4738 ആയി. മുണ്ടയാട് സിഎഫ്എല്‍ടിസിയില്‍ നിന്നും 20 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്റ് സെന്റര്‍, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും 12 വീതം പേരും റെയിന്‍ബോ ഹോട്ടല്‍ ജിം കെയര്‍, നെട്ടൂര്‍ സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും എട്ട് വീതം പേരുമാണ് രോഗമുക്തരായത്.

ഹോം ഐസോലേഷനില്‍ നിന്ന് ഏഴ് പേരും സിആര്‍പിഎഫ് ക്യാംപ് സിഎഫ്എല്‍ടിസിയില്‍ നിന്നും അഞ്ച് പേരും സിഎഫ്എല്‍ടിസി പാലയാട് നിന്ന് നാല് പേരും മിലിറ്ററി ഹോസ്പിറ്റലില്‍ നിന്ന് മൂന്ന് പേരും രോഗമുക്തി നേടിയിട്ടുണ്ട്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, ആയുര്‍വേദ മെഡിക്കല്‍ കോളജ് പരിയാരം, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടുപേര്‍ വീതവും എംഐടി ഡിസിടിസി, മിംസ് കണ്ണൂര്‍, സിഎഫ്എല്‍ടിസി വടകര, സിഎഫ്എല്‍ടിസി കോട്ടയം, എകെജി ആശുപത്രി, സിഎഫ്എല്‍ടിസി പരിയാരം എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.

Covid: 93 people were cured in Kannur district today




Next Story

RELATED STORIES

Share it