Kannur

കൊവിഡ് വ്യാപനം; കണ്ണൂര്‍ ജില്ലയില്‍ 27 വരെ നിരോധനാജ്ഞ

കൊവിഡ് വ്യാപനം; കണ്ണൂര്‍ ജില്ലയില്‍ 27 വരെ നിരോധനാജ്ഞ
X
കണ്ണൂര്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ 27നു രാത്രി 12 വരെ തുടരും. 20നു രാവിലെ 10 മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വന്നത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 1860 സെക്ഷന്‍ 188 പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു. ദുരന്ത സാഹചര്യത്തെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങളില്‍ മാറ്റം വരാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം ഏര്‍പ്പെടുത്തിയ അധിക നിയന്ത്രണങ്ങള്‍ ഇവയാണ്.

ട്യൂഷന്‍ സെന്ററുകള്‍ ഓണ്‍ലൈന്‍ മീഡിയത്തിലൂടെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ഫിസിക്കല്‍ ക്ലാസുകള്‍ നടത്തരുത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍, ഓര്‍ഗനൈസേഷനുകള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും മറ്റ് പരിപാടികളും കഴിയുന്നത്രയും ഓണ്‍ലൈനായി നടത്തുക. എല്ലാ ആരാധനാലയങ്ങളും ആരാധനാലയങ്ങളില്‍ ജോലി ചെയ്യുന്ന പുരോഹിതന്മാര്‍, മാനേജര്‍മാര്‍, മറ്റുള്ളവര്‍ എന്നിവരുമായി പൊതുജനപങ്കാളിത്തം പരിമിതപ്പെടുത്തണം. എല്ലാ പതിവ് ആരാധനകളും ഉല്‍സവങ്ങളും ഓണ്‍ലൈനില്‍ പ്രക്ഷേപണം ചെയ്യാം. എല്ലാ സര്‍ക്കാര്‍ വകുപ്പ് പരിശോധനകളും രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കും. എല്ലാ പരീക്ഷകളും രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കും. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത എല്ലാ ഷോപ്പുകള്‍, സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ മുതലായവ കുറഞ്ഞത് രണ്ടു ദിവസത്തേക്ക് അടച്ചിടും. സെക്റ്റക്ടറല്‍ മജിസ്‌ട്രേറ്റും പോലിസും ഇത് ഉറപ്പാക്കും.

2021 ഏപ്രില്‍ 20 രാത്രി 9 മുതല്‍ രാത്രി 9നും 5നും ഇടയില്‍ രാത്രികാലങ്ങളില്‍ അനാവശ്യ യാത്രകള്‍, കൂടിച്ചേരലുകള്‍, പൊതുപരിപാടികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അവശ്യ സേവനങ്ങളായ മെഡിക്കല്‍ സ്‌റ്റോറുകള്‍, ആശുപത്രികള്‍, ഇന്ധന സ്‌റ്റേഷനുകള്‍, രാത്രി ഷിഫ്റ്റ് ജീവനക്കാര്‍, പാല്‍, പത്രം, മീഡിയ തുടങ്ങിയവ, ചരക്ക് ഗതാഗതം, പൊതുഗതാഗതം എന്നിവ രാത്രി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. റെസ്‌റ്റോറന്റുകള്‍ ഇന്‍ ഹൗസ് ഡൈനിങ് രാത്രി 9 വരെയായി പരിമിതപ്പെടുത്തും. ഹോം ഡെലിവറികളിലും പാര്‍സല്‍ രീതിയും പ്രോല്‍സാഹിപ്പിക്കും. എല്ലാ മാളുകളും സിനിമാ തിയേറ്ററുകളും വൈകീട്ട് 7.30 ഓടെ അടയ്‌ക്കേണ്ടതാണ്.

പൊതു/സ്വകാര്യ സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേരുടെ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. എല്ലാവിധ ഗ്രൂപ്പ് മല്‍സരങ്ങള്‍, ടൂര്‍ണമെന്റ്, ടര്‍ഫുകള്‍, ജിം, കരാത്തെ, കുങ്ഫു എന്നിവ അനുവദിക്കില്ല. ഉല്‍സവങ്ങള്‍, മറ്റ് മതപരമായ ആഘോഷങ്ങള്‍ പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി പരിമിതിപ്പെടുത്തണം. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, തട്ടുകടകള്‍ എന്നിവ സിറ്റിങ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആള്‍ക്കാരെ പ്രവേശിപ്പിച്ച് രാത്രി 9 വരെ മാത്രം തുറന്നു പ്രവര്‍ത്തിപ്പിക്കാം. മരുന്നുഷാപ്പുകള്‍, ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബേക്കറികള്‍ എന്നിവ ഒഴികെയുള്ള കടകള്‍ വൈകീട്ട് 7 വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. സര്‍ക്കാര്‍ ഓഫിസുകള്‍, ബാങ്കുകള്‍, പൊതു ഗതാഗത സംവിധാനം എന്നിവ പതിവുപോലെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാം.

Next Story

RELATED STORIES

Share it