- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം; കണ്ണൂരില്‍ ചിലയിടത്ത് റോഡുകളടച്ചു; പോലിസ് നടപടികള്‍ കര്‍ശനമാക്കി
കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പോലിസ് പരിധിയില്‍ കൊവിഡ് വ്യാപന തോത് വര്‍ധിച്ച പോലിസ് സ്‌റ്റേഷന്‍ പരിധികളില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പക്കിത്തുടങ്ങി. ചക്കരക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പെരളശ്ശേരി, ചെമ്പിലോട്, മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോളച്ചേരി, കുറ്റിയാട്ടൂര്‍, കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ തൃപ്പങ്ങോട്ടൂര്‍, വളപട്ടണം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട്, കതിരൂര്‍/കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പാട്യം, കണ്ണപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കണ്ണപുരം എന്നിവിടങ്ങളില്‍ ആണ് ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രങ്ങള്‍ നടപ്പാക്കുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് കൂടിയതിനാലാണ് കര്‍ശന നിയന്ത്രണങ്ങളിലേക്ക് പോലിസ് നീങ്ങുന്നത്. കൊവിഡ് വ്യാപനത്തിന്റെ വര്‍ധനവ് അനുസരിച്ച് പ്രദേശങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളയി തിരിച്ചു. ഇതില്‍ ഡി വിഭാഗത്തിലാണ് വ്യാപനം കൂടിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. മുകളില്‍ പറഞ്ഞ പ്രദേശങ്ങളില്‍ ഡി കാറ്റഗറിയില്‍ പ്രതിപ്പാദിക്കുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രങ്ങളാണ് നടപ്പാക്കുന്നത്.
ചെമ്പിലോട് കോവില്‍ റോഡ് മുതലി കോളനി റോഡ്, ഇരിവേരി കനാല്‍ അയ്യപ്പഞ്ചാല്‍ റോഡ്, മുണ്ടത്തോട് പാലം റോഡ് അനുബന്ധ പോക്കറ്റ് റോഡുകള്‍, മയ്യില്‍ വാര്‍ഡ് 12ലെ ചെമ്മാടം റോഡ്, മുബാറക് റോഡ് ചെറിയാണ്ടി താഴെ കോളച്ചേരി പഞ്ചായത്ത് റോഡ്,
കതിരൂര്‍ പാട്ട്യം വാര്‍ഡ് ആറിലെ പത്തായക്കുന്ന്, പുതിയതെരു-ചിമ്മാലി മുക്ക് റോഡ്, കുണ്ടഞ്ചല്‍ ക്ഷേത്രം റോഡ്, അണിയറ ഇല്ലം റോഡ്, കണ്ണപുരം കയറ്റി മെയിന്‍ റോഡ്, പാടി കയറ്റി റോഡ്, കയറ്റി ചെറുകുന്ന് റോഡ്, ചുണ്ട റോഡ് തുടങ്ങിയവ പോലിസ് അടച്ചു.
വളപട്ടണം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചിറക്കല്‍, അഴീക്കോട് ഭാഗങ്ങളിലെ കപ്പാലം ഓണപ്പറമ്പ് റോഡ്, പടിഞ്ഞാറെ മെട്ട കോളനി റോഡ്, കപ്പക്കടവ് തീപ്പെട്ടി കമ്പനി, ജമാ അത്ത് സ്‌കൂള്‍ റോഡ്, അഴീക്കോട് തെരു റോഡ്, നീര്‍ക്കടവ് അമ്പലം-കാപ്പിലെ പീടിക, നീര്‍ക്കടവ് റോഡ്, അഴീക്കല്‍ കടപ്പുറം, ബീച്ച് ലൈറ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി.
സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍
മട്ടന്നൂര്‍ പരിധിയിലെ കീഴല്ലൂര്‍, മയ്യില്‍ പരിധിയിലെ നാറാത്ത്, വളപട്ടണം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പാപ്പിനിശ്ശേരി, കുതുപറമ്പ്/പിണറായി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വേങ്ങാട്, മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മയ്യില്‍, പാനൂര്‍/കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കുന്നോത്തുപറമ്പ്, കണ്ണപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കല്ല്യാശ്ശേരി, തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ എരഞ്ഞോളി, ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുണ്ടേരി, എടക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുഴപ്പിലങ്ങാട്, കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോളയാട്, ചൊക്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചൊക്ലി എന്നീ പ്രദേശങ്ങള്‍ സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവയാണ്.
ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍
മട്ടന്നൂര്‍ മുനിസിപ്പാലിറ്റി കൂടാളി, ഇരിട്ടി മുനിസിപ്പാലിറ്റി വാര്‍ഡ് 24, ധര്‍മ്മടം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ധര്‍മടം, ചൊക്ലി/പാനൂര്‍ പരിധിയിലെ പാനൂര്‍ മുനിസിപ്പാലിറ്റി, വളപട്ടണം സ്‌റ്റേഷന്‍ പരിധിയിലെ വളപട്ടണം വാര്‍ഡ് 1, എടക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കടമ്പൂര്‍ വാര്‍ഡ് 8, പിണറായി വാര്‍ഡ് 7, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ തലശ്ശേരി മുനിസിപ്പാലിറ്റി, കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കതിരൂര്‍, കണ്ണപുരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചെറുകുന്ന്, കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മാങ്ങാട്ടിടം, കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഡുകള്‍ 8,9,21(കണ്ണൂര്‍ ടൗണ്‍ പി എസ്), 17,18, 20,30 (ചക്കരക്കല്‍ പി എസ്) 31,33,36 (എടക്കാട് പി എസ്) 37,43 (കണ്ണൂര്‍ സിറ്റി പി എസ്), പാനൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മൊകേരി, പന്നിയന്നൂര്‍, കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചിറ്റാരിപ്പറമ്പ്, കതിരൂര്‍/കൂത്തുപറമ്പ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കോട്ടയം എന്നീ പ്രദേശങ്ങള്‍ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവയാണ്.
എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍
അഞ്ചരക്കണ്ടി, ന്യൂ മാഹി, മമലപ്പട്ടം എന്നീ പ്രദേശങ്ങള്‍ എ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു.
മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ പോലിസ് വാഹനപരിശോധന കര്‍ശനമാക്കാനും അനാവശ്യ യാത്രകളും കൂട്ടം കൂടലുകളും കര്‍ശനമായി നിയന്ത്രിക്കാനും പോലിസിന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ കര്‍ശന നിര്‍ദേശം നല്‍കി. എബിസി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങളിലും ആവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പെരുമാറുന്നതായും സാമൂഹിക അകലം പാലിക്കാത്തതും പോലിസിന്റെ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് വകുപ്പ് പ്രകാരം കേസെടുത്ത് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
Covid: Roads closed in Kannur; Police action tightened
RELATED STORIES
എന്‍ എം വിജയന്റെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷയില്‍...
16 Jan 2025 10:40 AM GMTതായ്ലാന്ഡില് നിന്നൊരു ഹച്ചിക്കോ; യജമാനന് മരിച്ചതറിയാതെ...
16 Jan 2025 10:15 AM GMTവാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ...
16 Jan 2025 9:35 AM GMTനെയ്യാറ്റിന്‍കരയിലെ ഗോപന്റെ മരണം; നാളെ ആചാരപ്രകാരം വലിയ ചടങ്ങെന്ന്...
16 Jan 2025 9:29 AM GMTപുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMT