Kannur

സിപി എം പ്രസ്താവന വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട്: എസ് ഡിപി ഐ

സിപി എം പ്രസ്താവന വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ട്: എസ് ഡിപി ഐ
X

മുഴപ്പിലങ്ങാട്: മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എസ് ഡിപിഐ പ്രവര്‍ത്തകരെ പോലിസ് പിടികൂടിയെന്ന ദേശാഭിമാനി വാര്‍ത്തയും സിപിഎം പ്രസ്താവനയും വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടാണെന്ന് എസ് ഡിപി ഐ മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. രാത്രി പരിപാടി കഴിഞ്ഞ് പാര്‍ട്ടി ഓഫിസിലെത്തിയ അഞ്ചുപേരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും സംശയാസ്പദമായി ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ രാവിലെ തന്നെ വിട്ടയക്കുകയുമായിരുന്നു. എന്നാല്‍ ഇതിന്റെ മറപിടിച്ച് ആയുധങ്ങളുമായി പിടിയിലായെന്ന നുണ വാര്‍ത്തയാണ് ദേശാഭിമാനി പടച്ചുവിട്ടത്. ആയുധങ്ങളുമായി പിടികൂടിയവരെ റിമാന്‍ഡ് ചെയ്യാതെ വിട്ടയക്കലാണോ പിണറായിയുടെ പോലിസിന്റെ ജോലി എന്നെങ്കിലും ഇല്ലാക്കഥ പടച്ചുവിടുന്നതിന് മുമ്പ് ദേശാഭിമാനി റിപോര്‍ട്ടറും സിപിഎം നേതാക്കളും ഓര്‍ക്കണമായിരുന്നു. മുഴപ്പിലങ്ങാട് കുളം ബസാര്‍, കടവ് റോഡില്‍ ബിജെപി പോസ്റ്ററുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ ആരാണെന്ന് പ്രദേശവാസികള്‍ക്ക് നല്ലപോലെ അറിയാം. എന്നാല്‍ സംഭവം എസ് ഡിപി ഐയുടെ തലയില്‍ കെട്ടിവച്ച് നല്ലപിള്ള ചമയാനാണ് സിപി എം ശ്രമിക്കുന്നത്. ഇതിന് ചില പോലിസുകാരും കൂട്ടുനില്‍ക്കുകയാണ്. നാട്ടില്‍ മനപൂര്‍ര്‍വം സംഘര്‍ഷം സൃഷ്ടിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്ന് എസ് ഡിപി ഐ പഞ്ചായത്ത് കമ്മിറ്റി അഭ്യര്‍ഥിച്ചു. വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനി പത്രത്തിനെതിരേ നിയമ നടപടിയുമായി പാര്‍ട്ടി മുന്നോട്ടുപോവുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി കെ ഷാഹിര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it