Kannur

ഡിസ്‌പെന്‍സറി യാഥാര്‍ഥ്യമാക്കണം; എസ് ഡിപിഐ മേയര്‍ക്ക് നിവേദനം നല്‍കി

ഡിസ്‌പെന്‍സറി യാഥാര്‍ഥ്യമാക്കണം; എസ് ഡിപിഐ മേയര്‍ക്ക് നിവേദനം നല്‍കി
X

തോട്ടട: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എടക്കാട് സോണല്‍ 36 ഡിവിഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച ഡിസ്‌പെന്‍സറി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കണം എന്നാവശ്യപ്പെട്ട് എസ് ഡിപിഐ തോട്ടട ബ്രാഞ്ച് കമ്മിറ്റി കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ സുമാ ബാലകൃഷ്ണനു നിവേദനം നല്‍കി. പ്രദേശത്തെ സ്വകാര്യ ക്ലിനിക്കുകള്‍ ചികില്‍സയ്ക്ക് രോഗികളോട് ഭീമമായ ഫീസ് ഈടാക്കുമ്പോള്‍ ഡിസ്‌പെന്‍സറി സാധാരണ ജനങ്ങള്‍ക്ക് ആവശ്യമായി വന്നിരിക്കുകയാണ്. കിഴുന്നപ്പാറയില്‍ ഡിസ്‌പെന്‍സറി യാഥാര്‍ഥ്യമായാല്‍ തോട്ടട, ഏഴര, മുനമ്പ്, തെരുവ്, നാറാണത്ത്, ആലിങ്കല്‍, കിഴുന്ന, ഭഗവതി മുക്ക് എന്നീ പ്രദേശങ്ങളിലുള്ള ആയിരകണക്കിന് രോഗികള്‍ക്ക് വളരെയധികം ഉപകാരപ്പെടുമെന്ന് എസ്ഡിപിഐ തോട്ടട ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ആരോഗ്യമന്ത്രിയുമായി ബന്ധപ്പെടുമെന്നും നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാമെന്നും മേയര്‍ സുമാ ബാലകൃഷ്ണന്‍ ഉറപ്പുനല്‍കി. എസ് ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് റഊഫ് മുഹ് യുദ്ദീന്‍, സെക്രട്ടറി മുഹമ്മദ് ശരീഫ്, നേതാക്കളായ സയീം അസീസ്, സയ്യിദ് സംറീദ് തങ്ങള്‍, നൗഫല്‍ കിഴുന്നപ്പാറ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.


Next Story

RELATED STORIES

Share it