Kannur

ഇന്ധന വില വര്‍ധനവ്: മോദിക്ക് ചെരുപ്പുമാല അണിയിച്ചും നികുതിപ്പണം തിരിച്ചുനല്‍കിയും പ്രതിഷേധം

ഇന്ധന വില വര്‍ധനവ്: മോദിക്ക് ചെരുപ്പുമാല അണിയിച്ചും നികുതിപ്പണം തിരിച്ചുനല്‍കിയും പ്രതിഷേധം
X

മട്ടന്നൂര്‍: കൊവിഡ് കാലത്തും ഇന്ധന വില അനുദിനം വര്‍ധിപ്പിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റി പെട്രോള്‍ പമ്പിന് മുമ്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം മട്ടന്നൂര്‍ ലിങ്ക്‌സ് മാളിന് സമീപത്തുനിന്നാരംഭിച്ച് നഗരംചുറ്റി പെട്രോള്‍ പമ്പില്‍ സമാപിച്ച് മോദിയുടെ കോലത്തില്‍ ചെറുപ്പമലയാണിയിച്ചു. മണ്ഡലം പ്രസിഡന്റ് റഫീഖ് കീച്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീര്‍ ശിവപുരം അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീന്‍ കയനി, സെക്രട്ടറി സാജിര്‍ പാലോട്ടുപള്ളി, സുജീര്‍, ഷംസീര്‍, നൗഷാദ്, രശ്മീര്‍ പങ്കെടുത്തു.


യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 1000 പെട്രോള്‍ പമ്പുകളില്‍ 5000 ആളുകള്‍ക്ക് പെട്രോള്‍, ഡീസലിന്റെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിപ്പണമായ 62രൂപ തിരികെ നല്‍കികൊണ്ട് ടാക്‌സ് പേ ബാക്ക് സമരം നടത്തി. കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രിനില്‍ മതുക്കോത്ത്, എം കെ വരുണ്‍, അക്ഷയ് കോവിലകം, ഡിയോണ്‍ നേതൃത്വം നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ മുകളില്‍ ഭീമമായ നികുതി വര്‍ധനവ് വരുത്തി സാധാരണക്കാരെ കൊല്ലുന്ന ജനവിരുദ്ധ നടപടിക്കെതിരേ ജനവികാരം ഉയര്‍ത്താനും ബോധവല്‍ക്കരിക്കാനും ആണ് വേറിട്ടൊരു സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് വന്നതെന്ന് സുദീപ് ജെയിംസ് പറഞ്ഞു.

Fuel price hike: Protest against Modi wearing sandals and refunding tax money




Next Story

RELATED STORIES

Share it