Kannur

കടന്നല്‍ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്

ബാബുവിന്റെ കൂടെ ജോലി ചെയ്യുകയായിരുന്ന നാലുതൊഴിലാളികള്‍ക്കും കുത്തേറ്റു

കടന്നല്‍ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
X

കണ്ണൂര്‍: ഇരിട്ടിക്കു സമീപം മുഴക്കുന്നില്‍ കടന്നല്‍ കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു(55)വാണ് മരിച്ചത്. രാവിലെ റബര്‍മരം മുറിക്കുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കടന്നലുകള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു. ബാബുവിന്റെ കൂടെ ജോലി ചെയ്യുകയായിരുന്ന നാലുതൊഴിലാളികള്‍ക്കും കുത്തേറ്റു. പരിക്കേറ്റ ബാബു, രാജീവന്‍, ഐറിന്‍, ബേബി എന്നിവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂര്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Next Story

RELATED STORIES

Share it