- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരില്‍ പുതുതായി കൊറോണ സ്ഥിരീകരിച്ചത് കൂരാറ സ്വദേശിക്ക്

കണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി വെളളിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 22ന് ദുബയില്‍ നിന്നെത്തിയ മൊകേരി കൂരാറ സ്വദേശിയായ 38കാരനാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്.
ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 51 ആയി. ഇവരില്‍ നിന്ന് വെള്ളിയാഴ്ച അഞ്ചു പേരുള്‍പ്പെടെ ഇതിനകം എട്ടുപേര്‍ തുടര്‍പരിശോധനകളില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ നിലവില്‍ 10352 പേരാണ് കൊവിഡ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 19 പേര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10244 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് 515 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 456 എണ്ണത്തിന്റെ ഫലം ലഭ്യമായി. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
RELATED STORIES
മിന്നലേറ്റ് ചെത്തുതൊഴിലാളി മരിച്ചു
26 Jun 2025 5:38 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTവീണ്ടും തെരുവുനായ ആക്രമണം; കണ്ണൂരില്‍ പതിനാറു പേര്‍ക്ക് കടിയേറ്റു
18 Jun 2025 6:19 AM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTകണ്ണൂരില്‍ പശുക്കള്‍ ഷോക്കേറ്റ് ചത്തു
17 Jun 2025 6:56 AM GMTകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMT