Kannur

കൊറോണ നിയന്ത്രണം ലംഘിച്ച് പ്രാര്‍ത്ഥന; 22 പേര്‍ക്കെതിരേ കേസെടുത്തു

കൊറോണ നിയന്ത്രണം ലംഘിച്ച് പ്രാര്‍ത്ഥന; 22 പേര്‍ക്കെതിരേ കേസെടുത്തു
X

കണ്ണൂര്‍: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ഥനാചടങ്ങുകള്‍ നടത്തിയതിനു 22 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. തളിപ്പറമ്പിനു സമീപം കുറുമാത്തൂര്‍ മുയ്യം ഹൈദ്രോസ് പള്ളി ഇമാമും പള്ളി കമ്മിറ്റി പ്രസിന്റും ഉള്‍പ്പെടെ 22 പേര്‍ക്കെതിരേയാണ് തളിപ്പറമ്പ് പോലിസ് കേസെടുത്തത്. വിലക്ക് ലംഘിച്ച് ഇന്ന് രാത്രി ഏഴിനു പ്രാര്‍ഥന നടത്തിയെന്നാണ് കേസ്.

പോലിസ് നിര്‍ദേശം മറികടന്ന് പ്രാര്‍ഥന സംഘടിപ്പിച്ച അട്ടക്കുളങ്ങര ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരേ തിരുവനന്തപുരം ഫോര്‍ട്ട് പോലിസും കേസെടുത്തിട്ടുണ്ട്. കൊവിഡ് നിരീക്ഷണം ലംഘിച്ചതിന് കുളത്തൂപ്പുഴയില്‍ രണ്ടുപേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ നിന്നു വന്ന എറണാകുളം കൂത്താട്ടുകുളം സ്വദേശികളായ ഫെബ, റോബിന്‍ പൗലോസ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.




Next Story

RELATED STORIES

Share it