Kannur

പി എസ് സി പരീക്ഷ: ഉദ്യോഗാര്‍ഥികള്‍ മുന്‍കൂര്‍ അനുമതി തേടണം

പി എസ് സി പരീക്ഷ: ഉദ്യോഗാര്‍ഥികള്‍ മുന്‍കൂര്‍ അനുമതി തേടണം
X

കണ്ണൂര്‍: കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ പി എസ് സി നടത്തുന്ന പരീക്ഷകള്‍ക്ക് ഹാജരാവുന്നതിന് കമ്മീഷന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന് ജില്ലാ പി എസ് സി ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ പരീക്ഷ എഴുതുന്നതിനുള്ള മുന്‍കൂര്‍ അനുമതിക്കായുള്ള ഫോണ്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ, അഡ്മിഷന്‍ ടിക്കറ്റ്, ചികില്‍സിക്കുന്ന ഡോക്ടറുടെ അനുമതി പത്രം (ഹാള്‍ടിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥിയുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് നല്‍കിയത്) എന്നിവ സഹിതം doknr.psc@kerala.gov.in എന്ന ഇ-മെയിലിലോ ജില്ലാ ഓഫിസര്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, ജില്ലാ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍ എന്ന വിലാസത്തിലോ അയക്കേണ്ടതാണ്. ഫോണ്‍: 0497 2700482.




Next Story

RELATED STORIES

Share it