Kannur

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു; പിന്നില്‍ അധ്യാപകരെന്ന്

കണ്ണൂര്‍ സര്‍വകലാശാലയില്‍ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ  ചോദ്യപേപ്പര്‍ ചോര്‍ന്നു; പിന്നില്‍ അധ്യാപകരെന്ന്
X

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു. ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. പരീക്ഷയുടെ രണ്ട് മണിക്കൂര്‍ മുമ്പ് ഇമെയില്‍ വഴി നല്‍കിയ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലൂടെയാണ് ചോര്‍ന്നത്. കോളജ് അധ്യാപകര്‍ തന്നെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയെന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ കണ്ടത്തല്‍.

കോളജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂര്‍ സര്‍വകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ജില്ലാ പോലിസ് മേധാവിക്കും ബേക്കല്‍ പോലിസിലും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയായിരുന്നു പരീക്ഷ. സര്‍വകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോര്‍ത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്.



Next Story

RELATED STORIES

Share it