Kannur

'ഗാന്ധിയെ സ്മരിക്കുക, ഇന്ത്യയെ വീണ്ടെടുക്കുക'; എസ് ഡിപിഐ സെമിനാര്‍ സംഘടിപ്പിച്ചു

ഗാന്ധിയെ സ്മരിക്കുക, ഇന്ത്യയെ വീണ്ടെടുക്കുക;   എസ് ഡിപിഐ സെമിനാര്‍ സംഘടിപ്പിച്ചു
X

കണ്ണൂര്‍: ഗാന്ധി ജയന്തി ദിനത്തില്‍ 'ഗാന്ധിയെ സ്മരിക്കുക, ഇന്ത്യയെ വീണ്ടെടുക്കുക' എന്ന പ്രമേയത്തില്‍ എസ് ഡി പി ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി ഓഫിസ് ഹാളില്‍ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്ന് പ്രഖ്യാപിക്കുകയും അത്രമേല്‍ ഭംഗിയോടെ ജീവിക്കുകയും ചെയ്ത മഹാത്മാവാണ് ഗാന്ധിജിയെന്നും ചിതറിക്കിടന്നിരുന്ന വിവിധ സ്വാതന്ത്ര്യ സമര സേനാനികളെ ഒരുമിപ്പിച്ച് ഒരു ദേശീയ മുന്നേറ്റം സാധ്യമാക്കിയത് ഗാന്ധിജിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മതേതരത്വ ചിന്ത ഇത്രമേല്‍ വേരോടിയതിന് ഗാന്ധിജി വഹിച്ച പങ്ക് വളരെ വലുതാണ്. അതിന് അദ്ദേഹത്തിന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കേണ്ടിവന്നു. ഗാന്ധിജിയുടെ ദേഹത്ത് നിന്ന് ഒഴുകിയ രക്തമാണ് അര നൂറ്റാണ്ടിന് മുകളില്‍ ഫാഷിസത്തെ ഇന്ത്യയില്‍ തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്താന്‍ കാരണമായത്. എന്നാല്‍ ഇക്കാലത്ത് ഗാന്ധി ചിന്തകളെ ഭരണകൂടം ബോധപൂര്‍വം മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ഗാന്ധി ചിന്തകളെയും ആശയങ്ങളെയും മുഴുവന്‍ ജനങ്ങളും പ്രചരിപ്പിക്കണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. എസ് ഡി പിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മക്തബ് ദിനപത്രം പത്രാധിപര്‍ പി സുനില്‍ കുമാര്‍, ജമാല്‍ സിറ്റി, എ ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it